Alappuzha

സംരംഭക മേള ഒരുക്കി മാരാരിക്കുളം വടക്ക് പഞ്ചായത്ത്

ആലപ്പുഴ: മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ വ്യവസായ സംരംഭകര്‍ക്കായി ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുദര്‍ശന ഭായി മേള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എന്‍. പ്രീത അധ്യക്ഷത വഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജി മോഹനന്‍ മുഖ്യാതിഥിയായി.

സംരംഭകര്‍ക്ക് ആവശ്യമായ ഉദ്യം രജിസ്ട്രേഷന്‍, കെ സ്വിഫ്റ്റ് അക്നോലഡ്ജ്മെന്റ് സര്‍ട്ടിഫിക്കറ്റ്, മറ്റു വകുപ്പുകളുടെ ലൈസന്‍സ്, പഞ്ചായത്ത് ലൈസന്‍സ് തുടങ്ങിയവ എടുക്കുന്നതിനും ബാങ്ക് വായ്പ സ്വീകരിക്കുന്നതിനുമാണ് മേളയില്‍ സൗകര്യം ഒരുക്കി. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ടി.എസ് സുഖലാല്‍, പി രത്നമ്മ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത തിലകന്‍, സി.ഡി.എസ. ചെയര്‍പേഴ്സണ്‍ അനീജി മനോജ്, കഞ്ഞിക്കുഴി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ ദിവ്യ ജി. കൃഷ്ണന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close