Alappuzha

സഞ്ചരിക്കുന്ന വോട്ടുവണ്ടി ജില്ല കളക്ടര്‍ ഫ്ളാഗ് ഓഫ് ചെയ്തു

ആലപ്പുഴ: 2024 ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള വോട്ടുവണ്ടി പ്രചരണ പരിപാടിക്ക് തുടക്കം. ഒമ്പത് നിയമസഭ മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്ന വണ്ടി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കലക്ടര്‍ ജോണ്‍ വി. സാമുവല്‍ ഫ്ളാഗ് ഓഫ് ചെയ്തു. അന്തിമ വോട്ടര്‍ പട്ടിക ബി.എല്‍.ഒ.ക്ക് കൈമാറി ജില്ലതല ഉദ്ഘാടനവും കളക്ടര്‍ നിര്‍വഹിച്ചു. രണ്ട് വണ്ടികളാണ് ജില്ലയില്‍ പര്യടനം നടത്തുന്നത്. സമ്മതിദാന ബോധവല്‍ത്കരണ പരിപാടിയും(സ്വീപ്) ജില്ല തിരഞ്ഞെടുപ്പ് വിഭാഗവും ചേര്‍ന്നാണ് വോട്ടുവണ്ടി പ്രചരണം സംഘടിപ്പിക്കുന്നത്.  

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും കൂടുതല്‍ ആളുകളെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമാണ് വാഹന പര്യടനം. എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി. കവിത, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അശ സി. എബ്രഹാം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തഹസില്‍ദാര്‍മാര്‍, ബി.എല്‍.ഒ.മാര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, മറ്റു ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close