Kozhikode

അറിയിപ്പുകൾ 

കോടതി അറിയിപ്പ് 

നാദാപുരം മുൻസിഫ് കോടതിയിൽ ഇപി 43/2016 ഇൻ ആർസിപി 48/2015 നമ്പർ കേസിൽ (ഹർജിക്കാർ : ചെറിയ കോറോത്ത് ചാത്തങ്കണ്ടി ഉസ്മാൻ ഹാജി മുതൽ പേർ എതിർകക്ഷി : സുശീൽ കുമാർ, എസ്/ഓ മാധവൻ നായർ, അബിലേരി, ഗോകുലം(എച്ച്),കൽപ്പറ്റ വില്ലേജ്, വൈത്തിരി താലൂക്ക്) പീടികമുറി ഒഴിപ്പിക്കുമ്പോൾ കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ സൂക്ഷിച്ചിട്ടുള്ള വസ്തുക്കൾ ഫെബ്രുവരി 29നോ അതിനു മുൻപോ ഇതിലെ എതിർകക്ഷിയായ സുശീൽ കുമാർ തിരിച്ചറിയിൽ രേഖകൾ സഹിതം കോടതിയിൽ ഹാജരായി ഏറ്റുവാങ്ങണമെന്നും അല്ലാത്ത പക്ഷം അവ പരസ്യമായി ലേലത്തിൽ വിറ്റ് ഗവൺമെന്റിലേക്ക് മുതൽ കൂട്ടുന്നതാണെന്ന് ജൂനിയർ സൂപ്രണ്ട് അറിയിച്ചു.

സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം 

നാഷണൽ എംപ്ലോയ്മെന്റ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി/ എസ്.ടിയുടെ   ആഭിമുഖ്യത്തിൽ നടത്തുന്ന പട്ടികജാതി/ ഗോത്ര (എസ്.സി/ എസ്.ടി) വർഗ്ഗ വിഭാഗക്കാർക്കായുള്ള പി.എസ്.സി  പരീക്ഷകൾക്കുള്ള സൗജന്യ പരീക്ഷാ പരിശീലന പരിപാടിയിലേക്ക് ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയ്യതി : ഫെബ്രുവരി മൂന്ന്. എസ്.എസ്.എൽ.സിയോ അതിനു മുകളിലോ യോഗ്യതയുള്ള (ഉയർന്ന യോഗ്യത ഉള്ളവർക്ക് മുൻഗണന) 18-41 പ്രായപരിധിയിലുള്ള പട്ടികജാതി/ ഗോത്ര വർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ളവർ പേര്, പ്രായം, അഡ്രസ്സ്, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോൺ നമ്പർ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിന്റെ കോപ്പി എന്നിവ സഹിതം നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0495 – 2376179 

അഭിമുഖം

ജില്ലയിൽ ഫിഷറീസ് വകുപ്പിൻ കീഴിൽ തീരമൈത്രി പദ്ധതിയിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത : എംഎസ്ഡബ്ള്യു  (കമ്മ്യൂണിറ്റി ഡെവലപ്പ്മെൻറ്), എംബിഎ (മാർക്കറ്റിംഗ്) ടു വീലർ ലൈസൻസ് അഭിലഷണീയം. ഉയർന്ന പ്രായ പരിധി: 35 വയസ്സ്. അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഫെബ്രുവരി അഞ്ചാം തിയ്യതി രാവിലെ 10:30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം വെസ്റ്റിഹിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ എത്തിച്ചേരണം. ഫോൺ : 8943164472 

മുതിർന്ന പൗരന്മാർക്ക് മൊബൈൽ ആപ്ലിക്കേഷൻ കോഴ്സ് 

സ്കിൽ ഡവലപ്മെന്റ് സെന്ററിൽ മുതിർന്ന പൗരന്മാർക്ക് മൊബൈൽ ആപ്ലിക്കേഷൻ കോഴ്സിൽ പ്രവേശനം നൽകുന്നു. താത്പര്യമുള്ളവർ  സ്കിൽ ഡവലപ്മെന്റ് സെന്ററിൽ വന്ന് നേരിട്ട് ചേരാവുന്നതാണ്. ഫോൺ നമ്പർ: 8891370026

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close