പൊതുതെളിവെടുപ്പ് ഡിസംബർ 13ന്
സംസ്ഥാന വൈദ്യുതി ബോർഡ് വൈദ്യുതി വിതരണത്തിനാവശ്യമായ ജോലികൾക്കുള്ള എസ്റ്റിമേറ്റ് നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നതനായി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുമ്പാകെ സമർപ്പിച്ച പെറ്റിഷനിന്മേലുള്ള പൊതുതെളിവെടുപ്പ് ഡിസംബർ 13ന് ഉച്ചയ്ക്ക് 2.30ന് കമ്മീഷന്റെ തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കോർട്ട് ഹാളിൽ നടത്തും. പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖേനയും പങ്കെടുക്കാം.
വീഡിയോ കോൺഫറൻസ് മുഖേന പങ്കെടുക്കാൻ താത്പര്യമുള്ളവർ ഡിസംബർ 12ന് ഉച്ചയ്ക്ക് 12 നു മുൻപായി പേരും വിശദവിവരങ്ങളും ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി സഹിതം കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org എന്ന ഇ-മെയിലിൽ അറിയിക്കണം. തപാൽ മുഖേനയും ഇ-മെയിൽ വഴിയും (kserc@erckerala.org) പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. ലഭിക്കുന്ന അഭിപ്രായങ്ങൾ ഡിസംബർ 13നു വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. തപാൽ മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം – 695 010 എന്ന വിലാസത്തിൽ അയയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു.