EXAMINATIONSKerala

വന്യജീവി വാരാഘോഷം 2023

വിദ്യാര്‍ത്ഥികള്‍ക്കുള്ള ജില്ലാതല മല്‍സരങ്ങള്‍ ഒക്ടോബര്‍ രണ്ടിനും മൂന്നിനും;

കാസര്‍കോഡ് കന്നഡയിലും മത്സരം

വനം-വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2023 വര്‍ഷത്തെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായുളള ജില്ലാതല മല്‍സരങ്ങള്‍ ഒക്‌ടോബര്‍ രണ്ട്, മൂന്ന് (02.10.2023, 03.10.2023) തീയതികളില്‍ നടക്കും. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലാണ് മത്സരം. സര്‍ക്കാര്‍ അംഗീകൃത ഹൈസ്‌ക്കൂള്‍/ഹയര്‍സെക്കന്ററിസ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, ഉപന്യാസം (മലയാളം, ഇംഗ്ലീഷ്), പ്രസംഗം,(മലയാളം) പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലും ജില്ലാതല മല്‍സരങ്ങളും സംഘടിപ്പിക്കും. പ്ലസ് വണ്‍ തലം മുതല്‍ മുകളിലേയ്ക്കുള്ളവര്‍ക്ക് കോളജ് തലത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കാം.സര്‍ക്കാര്‍ അംഗീകൃതസ്ഥാപനത്തില്‍ നിന്നുള്ള മല്‍സരാര്‍ത്ഥികളെ മാത്രമേ മല്‍സരത്തില്‍ പങ്കെടുപ്പിക്കുകയുള്ളൂ. അംഗീകൃത അണ്‍എയ്ഡഡ്/സെല്‍ഫ് ഫിനാന്‍സിംഗ് സ്‌കൂളുകള്‍ / കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍/ പോളിടെക്‌നിക്കുകള്‍ തുടങ്ങിയവയ്ക്കും പങ്കെടുക്കാം. ഓരോ കാറ്റഗറിയിലും (എല്‍.പി, യു.പി, എച്ച്.എസ്സ്, ഹയര്‍സെക്കന്ററി & കോളേജ്) ഒരോ ഇനത്തിലും ഒരു സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പരമാവധി രണ്ട് വിദ്യാര്‍ത്ഥികളെ മാത്രമേ പങ്കെടിപ്പിക്കുകയുളളൂ. ക്വിസ് പ്രോഗ്രാമിന് ഒരു സ്ഥാപനത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളടങ്ങിയ ടീമിനോ, ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമായോ പങ്കെടുക്കാം. പൊതുജനങ്ങള്‍ക്കായി സംസ്ഥാനതലത്തില്‍ പോസ്റ്റര്‍ ഡിസൈനിംഗ് മല്‍സരവും സംഘടിപ്പിക്കുന്നുണ്ട്. മല്‍സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സ്‌കൂള്‍/ കോളേജ് തലവന്‍മാരില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം 02.10.2023, 03.10.2023 തീയതികളില്‍ രാവിലെ ഒന്‍പതു മണിക്ക് കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യണം.രണ്ടാം തീയതി രാവിലെ ഒന്‍പതര മുതല്‍ പതിനൊന്നര വരെ എല്‍പി, യുപി, എച്ച്എസ്, കോളജ്തല പെന്‍സില്‍ ഡ്രോയിംഗ് മത്സരം നടക്കും. അന്നേ ദിനം രാവിലെ 11.45 മുതല്‍ 12.45 വരെ ഹൈസ്‌ക്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരവും നടക്കും.കാസര്‍കോഡ് ജില്ലയില്‍ കന്നഡ ഭാഷയിലും ഉപന്യാസ മത്സരം ഉണ്ടാകും.ഉച്ചയ്ക്ക് രണ്ടേകാല്‍ മുതല്‍ വൈകുന്നേരം നാലേകാല്‍ വരെ എല്‍പി, യുപി, എച്ച്എസ്, കോളജ്തല വാട്ടര്‍ കളര്‍ പെയിന്റിംഗ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ മൂന്നിന് ഓന്‍പതു മണിക്കുള്ള രജിസ്‌ട്രേഷന് ശേഷം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഹൈസ്‌ക്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള ക്വിസ് മത്സരം നടക്കും.ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു മണി വരെ ഹൈസ്‌ക്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രസംഗ മത്സരവും ക്രമീകരിച്ചിട്ടുണ്ട്. കാസര്‍കോഡ് ജില്ലയില്‍ കന്നഡ ഭാഷയിലും പ്രസംഗ മത്സരം ഉണ്ടാകും. ജില്ലാ തലത്തിലും സംസ്ഥാനതല മത്സരങ്ങളിലും ഒന്നും, രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. ജില്ലാതല മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവരെ സംസ്ഥാനതല മല്‍സരങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കും.സമ്മാനം നേടുന്ന ക്വിസ് ടീമിലെ ഓരോ അംഗത്തിനും പ്രത്യേക കാഷ് അവാര്‍ഡ് നല്‍കും. സാമൂഹ്യവനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്കാണ് ഓരോ ജില്ലയിലും സംഘാടന ചുമതല നല്‍കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് സമയത്ത് ലഭ്യമാണ്. സംഘാടകരുടെ നമ്പരുകള്‍ ചുവടെ : തിരുവനന്തപുരം (ഫോണ്‍: 0471-2360462) മൊബൈല്‍: 9447979135), കൊല്ലം (ഫോണ്‍: 0474-2748976) മൊബൈല്‍: 9447979132),ആലപ്പുഴ (ഫോണ്‍: 0477-2246034) മൊബൈല്‍: 9447979131),പത്തനംതിട്ട (ഫോണ്‍: 0468-2243452) മൊബൈല്‍: 9447979134),കോട്ടയം (ഫോണ്‍: 0481-2310412) മൊബൈല്‍: 9447979133),ഇടുക്കി (ഫോണ്‍: 0486-2232505) മൊബൈല്‍: 9447979142),എറണാകുളം (ഫോണ്‍: 0484-2344761) മൊബൈല്‍: 9447979141),തൃശൂര്‍ (ഫോണ്‍: 0487-2320609) മൊബൈല്‍: 9447979144),പാലക്കാട് (ഫോണ്‍: 0491-2555521) മൊബൈല്‍: 9447979143),മലപ്പുറം (ഫോണ്‍: 0483-2734803) മൊബൈല്‍: 9447979154),കോഴിക്കോട് (ഫോണ്‍: 0495-2416900) മൊബൈല്‍: 9447979153),വയനാട് (ഫോണ്‍: 0493-6202623) മൊബൈല്‍: 9447979155),കണ്ണൂര്‍ (ഫോണ്‍: 0497-2705105) മൊബൈല്‍: 9447979151),കാസര്‍ഗോഡ് (ഫോണ്‍: 04994-255234) മൊബൈല്‍: 9447979152),

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close