CSCKerala

ആര്‍.സി. ബുക്കും ഡ്രൈവിങ്ങ് ലൈസന്‍സ് പോലെ സ്മാര്‍ട്ട് കാര്‍ഡാകും, സര്‍ട്ടിഫിക്കറ്റുകളുടെ പ്രിന്റിംഗ് മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു

മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പിവിസി പെറ്റ് ജി കാര്‍ഡിലുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ പ്രിന്റിംഗ് ആരംഭിച്ചു. തേവരയിലെ കെ.യു.ആര്‍.ടി.സി. യുടെ ഉടമസ്ഥതയിലുള്ള സെന്‍ട്രലൈസ്ഡ് പ്രിന്റിംഗ് സ്റ്റേഷനിലാണ് സര്‍ട്ടിഫിക്കറ്റുകളുടെ പ്രിന്റിംഗ് ആരംഭിച്ചത്. പാലക്കാട് ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിനാണ് പ്രിന്റിംഗിന്റെയും വിതരണത്തിന്റെയും ചുമതല. പ്രതിദിനം 25000 കാര്‍ഡുകള്‍ വരെ പ്രിന്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഈ വര്‍ഷം ഏപ്രില്‍ 20ന് ആരംഭിച്ച പ്രിന്റിംഗ് സ്റ്റേഷനില്‍ ഡ്രൈവിംഗ് ലൈസന്‍സുകളുടെ പ്രിന്റിംഗും നടക്കുന്നുണ്ട്. 14 ലക്ഷത്തോളം ലൈസന്‍സുകള്‍ ഇതുവരെ പ്രിന്റ് ചെയ്ത് വിതരണം ചെയ്തതായി സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന്‍ അറിയിച്ചു.

അപേക്ഷിക്കുന്നതിന് 200 രൂപയും തപാൽ ഫീസും നൽകണം. സീരിയൽ നമ്പർ, യു.വി. ചിഹ്നങ്ങൾ, ഹോളോഗ്രാം, ഗില്ലോച്ചെ പാറ്റേൺ, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യു.ആർ. കോഡ് എന്നിങ്ങനെ എല്ലാവിധ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും പുതിയ ആർ.സി.യിലുണ്ടാകും. ആർ.ടി. ഓഫീസുകളിൽ ഓൺലൈനിൽ ലഭിക്കുന്ന വാഹനങ്ങളുടെ അപേക്ഷകൾ ക്ലെറിക്കൽ വിഭാഗം ഉദ്യോഗസ്ഥർ നടപടി പൂർത്തിയാക്കി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് കൈമാറും. ഇവർ പരിശോധിച്ച് ഉറപ്പുവരുത്തി പ്രിന്റെടുക്കാൻ വിട്ടാൽ മാത്രം മതി.ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്യുന്ന എറണാകുളം തേവരയിലെ കേന്ദ്രീകൃത ലൈസൻസ് പ്രിന്റിങ് യൂണിറ്റിലാണ് പുതിയ ഡിജിറ്റൽ കാർഡ് രൂപത്തിലാക്കി ആർ.സി.യും അച്ചടിക്കുന്നത്. ഉടമസ്ഥർക്ക് തപാൽവഴി ഈ കേന്ദ്രത്തിൽ നിന്നാണ് അയച്ചു നൽകുക. ഓഫീസുകളിൽ ആർ.സി. ലാമിനേറ്റഡ് കാർഡുകളിൽ തയ്യാറാക്കുന്ന രീതി അവസാനിപ്പിക്കും. കെട്ടിക്കിടക്കുന്ന അപേക്ഷകൾ ഒക്ടോബർ മൂന്നിനുമുമ്പ് തീർക്കാൻ ഓഫീസുകൾക്ക് നിർദേശം നൽകി

പെറ്റ് ജി കാർഡ് രൂപത്തിലേക്ക് വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാറുന്നതോടെ ഇടനിലക്കാരുടെ കൈകടത്തലുകൾ ഇല്ലാതാകുമെന്നതാണ് പ്രധാന നേട്ടമായി വിലയിരുത്തുന്നത്. ഓഫീസുകളിൽ നിന്നും ഓൺലൈനിൽ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചായിരിക്കും തേവരയിലെ കേന്ദ്രത്തിൽ നിന്നും ആർ.സി. അച്ചടിച്ച് വിതരണം ചെയ്യുന്നതെന്നായിരുന്നു മുൻപ് പുറത്തുവന്ന വിവരം. മോട്ടോർവാഹനവകുപ്പ് ഓഫീസുകളിലെ വലിയൊരു ജോലിഭാരവും ഇതോടെ കുറയും.

ഡിജിറ്റൽസേവ കോമൺ സർവ്വീസ് സെന്റർ CSC വഴിയും അപേക്ഷിക്കാം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close