Kerala

കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഫെബ്രുവരി 2, 8 തീയതികളിൽ കർഷകരുടെ സിറ്റിങ് നടത്തും. രണ്ടിനു തിരുവനന്തപുരം കമ്മീഷൻ ആസ്ഥാനത്തും, വേൾഡ് മാർക്കറ്റ് കോമ്പൗണ്ടിലെ കോൺഫറൻസ് ഹാളിലും എട്ടിനു പാലക്കാട് സർക്കാർ അതിഥി മന്ദിരത്തിലുമാണ് സിറ്റിങ്. സിറ്റിങ്ങിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ.അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. രാവിലെ 10ന് സിറ്റിങ് ആരംഭിക്കും. സിറ്റിങ്ങിനു ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൽ സഹിതം കൃത്യ സമയത്ത് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close