Kerala

എറണാകുളം മെഡിക്കൽ കോളേജിലെ 36 പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബർ 2ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും

ആതുര സേവനരംഗത്ത് ജില്ലയുടെയും മധ്യകേരളത്തിന്‍റെയും പ്രതീക്ഷയായ കളമശേരിയിലെ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ 17 കോടിയോളം രൂപ ചെലവിൽ നടപ്പാക്കിയ 36 പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബർ 2ന് ഉച്ചയ്ക്ക് 12ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി, കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബഹ്റ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് എന്നിവ കൂടി സാധ്യമാകുന്നതോടെ രാജ്യത്തെ തന്നെ എണ്ണപ്പെട്ട മെഡിക്കൽ കോളേജുകളിലൊന്നായി എറണാകുളം മാറും.

ഉദ്ഘാടനത്തിനൊരുങ്ങുന്ന പദ്ധതികൾ

അഞ്ച് നിലകളിലായി ഓപ്പറേഷൻ തിയേറ്ററുകളെയും വിവിധ വാർഡുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന റാമ്പ് – ചെലവ് 4 കോടി രൂപനവീകരിച്ച പൊള്ളൽ ചികിത്സാ യൂണിറ്റ് – 35 ലക്ഷം രൂപമൃഗങ്ങളുടെ കടിയേറ്റ് എത്തുന്ന രോഗികൾക്കായി പ്രിവന്‍റീവ് ക്ലിനിക്ക് – 15 ലക്ഷം രൂപമെഡിക്കൽ കോളേജ് ജീവനക്കാരുടെ കുട്ടികളെ പരിപാലിക്കുന്നതിന് ഐ.സി.ഡി.എസുമായി ചേ‍ർന്ന് ക്രഷ് – 15 ലക്ഷം രൂപസ്ത്രീ രോഗ വിഭാഗത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിശ്രമ ഏരിയ – 20 ലക്ഷം രൂപപോർട്ടബിൾ മൊബൈൽ റേഡിയോഗ്രാഫി യൂണിറ്റ് – 1.8 കോടി രൂപ26 പേരെ വീതം വഹിക്കാന്‍ കഴിയുന്ന നാല് ലിഫ്റ്റുകൾ – 1.65 കോടി രൂപനേത്രരോഗ ചികിത്സാ വിഭാഗത്തിൽ താക്കോൽദ്വാര ശസ്ത്രക്രിയയ്ക്കുള്ള ഫാകോ ഇമൽസിഫികേഷൻ മെഷീൻ – 46 ലക്ഷം രൂപ.നേത്രരോഗ ചികിത്സാ വിഭാഗത്തിൽ അപ്ലനേഷൻ ടോണോമീറ്റർ – 6 ലക്ഷം രൂപ.നേത്രരോഗ ചികിത്സാ വിഭാഗത്തിൽ റെറ്റിനൽ ലേസർ മെഷീന്‍ – 25 ലക്ഷം രൂപ.അസ്ഥിരോഗ ചികിത്സാ വിഭാഗം ഓപ്പറേഷന്‍ തീയേറ്ററിൽ സി ആം മെഷീന്‍ – 40 ലക്ഷം രൂപ.സുരക്ഷാ നിരീക്ഷണ സംവിധാനത്തിൽ 24 സി.സി ടിവി ക്യാമറകൾ- 20 ലക്ഷം രൂപമെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി മെഡിക്കൽ എഡ്യൂക്കേഷൻ യൂണിറ്റ് – 22 ലക്ഷം രൂപവാർഡുകളുടെ നവീകരണം – 45 ലക്ഷം രൂപസ്ത്രീകളുടെ വിശ്രമമുറി – 56 ലക്ഷം രൂപകുട്ടികളുടെ വിഭാഗത്തിൽ പ്രത്യേകം സജ്ജീകരിച്ച ഹൈ ഡിപെൻഡൻസി യൂണിറ്റ് – 2.25 കോടി രൂപമണിക്കൂറിൽ 1300 ടെസ്റ്റുകൾ നടത്താൻ കഴിയുന്ന ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസർ റി എജെൻ്റ് കരാർ അടിസ്ഥാനത്തിൽ വാങ്ങി സ്ഥാപിച്ചു.ഔട്ട് പേഷ്യന്‍റ് വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ലാബ് ടെസ്റ്റുകൾ എളുപ്പത്തിൽ നടത്തുന്നതിനായി അവർക്കായി മാത്രം ക്രമീകരിച്ച ബ്ലഡ് കളക്ഷൻ യൂണിറ്റ് – 13 ലക്ഷം രൂപആശുപത്രി ഓഫീസ് സംവിധാനങ്ങളെ ലഘൂകരിക്കുന്നതിന് കേന്ദ്രീകൃത ഓഫീസ് സംവിധാനം – 4.3 ലക്ഷം രൂപഎമർജന്‍സി ഓപ്പറേഷന്‍ തീയേറ്റര്‍ – 5 ലക്ഷം രൂപസംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ആദ്യത്തെ ലഹരി വിമുക്ത ചികിത്സാ കേന്ദ്രം, എക്സൈസ് വിമുക്തി മിഷന്‍ സഹകരണത്തോടെ – 40 ലക്ഷം രൂപശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയെ നിരീക്ഷിക്കുന്നതിന് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് – 93 ലക്ഷം രൂപ.ഡയാലിസിസ് യൂണിറ്റിൽ അഞ്ച് ഡയാലിസിസ് യന്ത്രങ്ങൾ കൂടി – 25 ലക്ഷം രൂപഔട്ട് പേഷ്യന്‍റ് രജിസ്ട്രേഷൻ കൗണ്ടറുകളിൽ ടോക്കൺ സംവിധാനം 240843 രൂപകമ്മ്യൂണിക്കേഷൻ സിസ്റ്റം, ഡിജിറ്റൽ പെയ്മെൻറ് സംവിധാനം, കാരുണ്യ ആരോഗ്യ ഇൻഷുറൻസ് ഫാർമസിവാട്ടർ ക്വാളിറ്റി മോണിറ്ററിംഗ് സംവിധാനം, ഫ്ലബോട്ടമി ടീം സേവനം.കമ്പ്യൂട്ടറൈസ്ഡ് ടെലഫോൺ എക്സ്ചേഞ്ച്, പബ്ലിക് അനൗൺസ്മെൻറ് സിസ്റ്റംഅഗതികൾക്കും പാവപ്പെട്ട രോഗികൾക്കുമായി ചികിത്സ സഹായ പദ്ധതി – മദദ്നിർധനരും അഗതികളുമായ രോഗികൾക്കു വേണ്ടി സ്നേഹ വസ്ത്രം പദ്ധതിരോഗികൾക്കും ജീവനക്കാർക്കും വേണ്ടി 24 മണിക്കൂർ പ്രവർത്തിക്കുന്ന ക്യാന്‍റീന്‍, കഫറ്റീരിയമെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും ജീവനക്കാർക്കും യാത്രാക്ലേശം പരിഹരിക്കുന്നതിനായി മെട്രോ ഫീഡർ ബസ് സംവിധാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close