Kerala

ജില്ലാ പട്ടികജാതി-വർഗ വികസന സമിതി യോഗം ചേർന്നു

കോട്ടയം: പട്ടികജാതി-പട്ടികവർഗക്കാരുടെ ഉന്നമനത്തിനായുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നുണ്ടെന്ന് നിർവഹണ ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ പട്ടികജാതി-പട്ടികവർഗ വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
2023-24 സാമ്പത്തിക വർഷം പട്ടികവർഗ വികസന ഓഫീസർ കോർപ്പസ് ഫണ്ടിൽ സമർപ്പിച്ചിട്ടുള്ളതും സാധൂകരണം ആവശ്യമുള്ളതുമായ 91.48 ലക്ഷം രൂപയുടെ പദ്ധതി നിർദ്ദേശങ്ങൾ സമിതി പരിഗണിച്ചു. 76.58 ലക്ഷം രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. പട്ടികജാതി വികസന ഓഫീസർ കോർപ്പസ് ഫണ്ടിൽ സമർപ്പിച്ച പദ്ധതികളിൽ അർഹമായവയ്ക്കും അംഗീകാരം നൽകി. കോർപ്പസ് ഫണ്ട് സ്പിൽ ഓവർ പദ്ധതികളുടെ അവലോകനവും നടന്നു.
ഡെപ്യൂട്ടി കളക്ടർ കെ. മുഹമ്മദ് ഷാഫി, ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ, ജില്ലാ പട്ടികജാതി വികസന ഓഫീസർ എം.എസ്. സുനിൽ, പട്ടികവർഗ വികസന വകുപ്പ് ജൂനിയർ സൂപ്രണ്ട് കെ.വി. ജയേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close