Kozhikode

എ പ്ലസ് അല്ലൂസ് ചിപ്‌സ് യൂണിറ്റ് പ്രവർത്തനം തുടങ്ങി

 കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും  സംയുക്ത സംരംഭമായ എ പ്ലസ് അല്ലൂസ് ചിപ്‌സ് യൂണിറ്റ്  ജില്ലാ പഞ്ചായത്തംഗം എം .പി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. 

 ജില്ല പ്രോഗ്രാം മാനേജർ  വി പി ആരതി പദ്ധതി വിശദീകരണം നടത്തി. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം സുനില്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ ഐ ,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമല്‍സരാഗ, പഞ്ചായത്തംഗങ്ങളായ  എം. സുരേഷ് വാര്‍ഡ്  കെ.സി രാജന്‍, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭ കാരയില്‍ ,സി.ഡി.എസ് മെമ്പര്‍ ലീന, എം.ഇ കണ്‍വീനര്‍ ഷീബ വി.പി തുടങ്ങിയവര്‍  സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിധുല സ്വാഗതവും ശാലിക നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close