Kannur

ഓറഞ്ച് ദി വേൾഡ് ക്യാമ്പയിന് തുടക്കമായി

ജില്ലാ വനിതാ ശിശു വികസന ഓഫീസ്, കണ്ണൂർ ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ എന്നിവ നടത്തുന്ന ‘ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ -2023ന്റെ  ജില്ലാ തല ഉദ്ഘാടനവും റാലിയുടെ ഫ്ളാഗ് ഓഫും തോട്ടട എസ് എൻ കോളേജിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ നിർവഹിച്ചു . സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിൻ. മനുഷ്യാവകാശ ദിനമായ ഡിസംബർ 10 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. സ്ത്രീധന നിരോധന സന്ദേശം കോളേജ് ചെയർമാൻ സാരംഗ് ചൊല്ലിക്കൊടുത്തു. എസ് എൻ കോളേജ് ഐ ക്യൂ എ സി കോ ഓർഡിനേറ്റർ ഡോ. കെ പി പ്രശാന്തൻ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി ഡീന ഭരതൻ, കോർപറേഷൻ കൗൺസിലർ പി കെ സജേഷ് കുമാർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഇ ശ്രീലത, പി സി സുമേഷ്, ജില്ലാ ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ ജൻഡർ സ്പെഷ്യലിസ്റ്റ് സി അഞ്ജന തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close