Ernakulam

സരസ് തീം സോങ് രചനകള്‍ ക്ഷണിച്ചു

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംരംഭകര്‍ക്കായി ഡിസംബറില്‍  എറണാകുളത്ത് സംഘടിപ്പിക്കുന്ന സരസ് മേളയ്ക്ക് തീം സോങിന് രചനകള്‍ ക്ഷണിച്ചു. രചനകള്‍ സംരംഭകത്വം, വിപണി, വൈവിധ്യങ്ങള്‍, കല, സംസ്‌കാരം, സ്ത്രീശാക്തീകരണം, കൂട്ടായ്മ എന്നിവ പ്രതിഫലിപ്പിക്കുന്നതും നാല് മിനിറ്റ് ദൈര്‍ഘ്യമുള്ളതും ഏതൊരാള്‍ക്കും ആലപിക്കാന്‍ സാധിക്കുന്നതും കാവ്യ – സംഗീതഭംഗി തുളുമ്പുന്നതുമായിരിക്കണം. രചനകള്‍  ജില്ലാമിഷന്‍ കോ ഓഡിനേറ്റര്‍, കുടുംബശ്രീ മിഷന്‍, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, കാക്കനാട്, 682030 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 15 നകം സമര്‍പ്പിക്കണം. ഫോണ്‍ : 0484 2424038

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close