THRISSUR

സർഗ്ഗം 2023; സംസ്ഥാനതല ത്രിദിന സാഹിത്യ ശില്പശാല സമാപിച്ചു

സംസ്ഥാനതല ത്രിദിന സാഹിത്യ ശില്പശാല ‘സർഗ്ഗം 2023’ സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബുബക്കർ നിർവഹിച്ചു. ശില്പശാലയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

കുടുംബശ്രീയുടെയും കേരള സാഹിത്യ അക്കാദമിയുടെയും കിലയുടെയും സഹകരണത്തോടെയാണ് സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ ജില്ലകളിൽ നിന്ന് സർഗം കഥാരചന മത്സരത്തിൽ മികച്ച കഥകൾ അയച്ച 40 വനിതകളാണ് ശില്പശാലയിൽ പങ്കെടുത്തത്.

മുന്നു ദിവസങ്ങളായി നടന്ന ശില്പശാലയിൽ 13 വിഷയങ്ങളിൽ സെമിനാർ നടത്തി. സ്ത്രീകളുടെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുവാനും അവർക്ക് ഈ മേഖലയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമാണ് ശില്പശാല സംഘടിപ്പിച്ചത്. ശില്പശാലയിൽ കലാസാഹിത്യ മേഖലയിലെ വ്യക്തികളെ പരിചയപ്പെടുവാനും സംവദിക്കാനും അവസരം ഉണ്ടായിരുന്നു.

കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ പ്രസാദ് കെ കെ, കില ജനറൽ ഡയറക്ടർ ജോയ് ഇളമൺ, ക്യാമ്പ് ഡയറക്ടർ നാഫി മുഹമ്മദ്, കേരള സാഹിത്യ അക്കാദമി പ്രോഗ്രാം കോഡിനേറ്റർ കെ എസ് സുനിൽകുമാർ തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close