THRISSUR

നവകേരള സദസ്സ്: വികസന സെമിനാര്‍ സംഘടിപ്പിച്ചു

ഗുരുവായൂര്‍ മണ്ഡലം നവകേരള സദസ്സിനോടനുബന്ധിച്ച് നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി വികസന സെമിനാര്‍ സംഘടിപ്പിച്ചു. കില ഡയറക്ടര്‍ ജോയ് ഇളമണ്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ. അക്ബര്‍ എം.എല്‍.എ അധ്യക്ഷനായി. 

ചാവക്കാട് നഗരസഭാ എന്‍.വി. സോമന്‍ ഹാളില്‍ നടന്ന വികസന സെമിനാര്‍ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ മണ്ഡലത്തിലെ വികസനം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് വകുപ്പു മേധാവികള്‍ സെമിനാറില്‍ അവതരിപ്പിച്ചു. തുടര്‍ന്ന്  ഗ്രൂപ്പ് തല ചര്‍ച്ചയും പൊതു ചര്‍ച്ചയും നടന്നു.

ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി. സുരേന്ദ്രന്‍, ജാസ്മിന്‍ ഷെഹീര്‍, വിജിത സന്തോഷ്, നഗരസഭയിലെയും പഞ്ചായത്തുകളിലെയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, നവകേരളം മണ്ഡലം കോര്‍ഡിനേറ്റര്‍ ഡി. ഷാജിമോന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ധനേഷ് വികസന സെമിനാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close