Alappuzha
നവ കേരള സദസ്സ്: തണ്ണീർമുക്കത്ത് ടൂറിസം സെമിനാർ സംഘടിപ്പിച്ചു
ആലപ്പുഴ: നവകേരള സദസ്സിന്റെ ഭാഗമായി തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തണ്ണീർമുക്കത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ എന്ന വിഷയത്തിൽ കണ്ണങ്കര വേൾഡ് ബാക്ക് വാട്ടേഴ്സ് റിസോർട്ടിൽ സെമിനാർ നടത്തി. ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി ശശികല അധ്യക്ഷത വഹിച്ചു. ഉത്തരവാദിത്ത ടൂറിസം സാധ്യതകൾ എന്ന വിഷയത്തിൽ ഡോ. ആർ. അനിത വിഷയ അവതരണം നടത്തി. വൈസ് പ്രസിഡൻറ് പ്രവീൺ ജി പണിക്കർ,കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ജി മോഹനൻ, ഡെപ്യൂട്ടി കളക്ടർ ആശാ സി എബ്രഹാം , ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ് ,യു.എസ്. സജീവ് , പി.എസ്. ഷീനാമോൾ , വി.എസ്. സുരേഷ് കുമാർ, പി.പി.ഉദയസിംഹൻ എന്നിവർ സംസാരിച്ചു