Palakkad
അധ്യാപക നിയമനം
പാലക്കാട് ഗവ ടെക്നിക്കല്‍ ഹൈസ്കൂളിന് കീഴിലുള്ള പാലക്കാട് ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ഇംഗ്ലീഷ് (ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക് പ്ലേസ് സ്കില്‍സ്) തസ്തികയില്‍ താത്ക്കാലിക അധ്യാപക നിയമനം. ഇംഗ്ലീഷ് വിഷയത്തില്‍ എം.എ, ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 23 ന് രാവിലെ 10 ന് പാലക്കാട് ഗവ ടെക്നിക്കല്‍ ഹൈസ്കൂളില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9447370383