Alappuzha
അലക്സ് വര്‍ഗീസ് ജില്ല കളക്ടറായി ചുമതലയേറ്റു
ആലപ്പുഴ: അലക്സ് വര്‍ഗീസ് ആലപ്പുഴ ജില്ല കളക്ടറായി ചുമതലയേറ്റു. ജില്ലയുടെ 58-ാമത് കളക്ടറാണ്. രാവിലെ 10 മണിയോടെയാണ് കളക്ടറേറ്റിലെത്തി ചുമതലയേറ്റത്. നിലവില്‍ അര്‍ബന്‍ അഫയേഴ്സ് ഡയറക്ടറായിരുന്നു. 2017 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ്സ്, അമൃത് മിഷന് ഡയറക്ടര്‍ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജലസേചന വകുപ്പ് ചീഫ് എഞ്ചിനിയറായും പ്രവര്‍ത്തിച്ചു. മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയില്‍ കേരളത്തെ പ്രതിനിധീകരിച്ചു. കൊല്ലം സ്വദേശിയാണ്.
എ.ഡി.എം. വിനോദ് രാജ്, ഡെപ്യൂട്ടി കളക്ടര്‍മാരായ എസ്. സന്തോഷ് കുമാര്‍, ജി.എസ്. രാധേഷ്, ജിനു പുന്നൂസ്, എച്ച്.എസ്. പ്രീത പ്രതാപന്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.