കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 17ന് സ്വകാര്യ സ്ഥാപനത്തിലേക്ക് സെയില്‍സ് തസ്തികയില്‍ അഭിമുഖം നടത്തുന്നു. പ്ലസ്ടു ആണ് വിദ്യാഭ്യാസ യോഗ്യത. 30 വയസ്സിന് താഴെയുള്ള പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കുമായി 25 വീതം ജോലി ഒഴിവുകളുണ്ട്. ജോലി പരിചയം നിര്‍ബന്ധമില്ല. കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസില്‍ രാവിലെ 10നാണ് അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9207155700, 04994 255582.