മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനം: 20 വരെ അപേക്ഷിക്കാം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസ് പരിധിയിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനത്തിന് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. മുക്കാലി എം.ആര്.എസില്‍ അഞ്ചാം ക്ലാസിലേക്കും അഗളി ഏകലവ്യ എം.ആര്.എസിലേക്ക് ആറാം ക്ലാസിലേക്കുമാണ് പ്രവേശനം. മുക്കാലി എം.ആര്.എസില്‍ അഞ്ചാം ക്ലാസില്‍ 35 പെണ്‍കുട്ടികള്‍ക്കും അഗളി ഏകലവ്യ എം.ആര്.എസില്‍ സി.ബി.എസ്.ഇ. പാഠ്യപദ്ധതിയില്‍ ആറാം ക്ലാസില്‍ 30 പെണ്‍കുട്ടികള്‍ക്കും 30 ആണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം. അട്ടപ്പാടി എം.ആര്.എസിലെ 35 സീറ്റുകളില്‍ 10 ശതമാനം ജനറല്‍ വിഭാഗത്തിനാണ്. 30 ശതമാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിട്ടുണ്ട്. ഏകലവ്യ എം.ആര്.എസിലെ മുഴുവന്‍ സീറ്റുകളും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. പി.വി.റ്റി.ജി. വിഭാഗക്കാര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും.
താത്പര്യമുള്ളവര്‍ അതത് സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥിയുടെ ഫോട്ടോ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ,് റേഷന്‍ കാര്‍ഡ്, പഠിക്കുന്ന ക്ലാസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കണം. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപ കവിയരുത്. ദുര്‍ബല ഗോത്രവര്‍ഗ വിഭാഗക്കാരെ വാര്‍ഷിക വരുമാനം, പ്രവേശന പരീക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ www.stmrs.in ല്‍ ഓണ്‍ലൈനായി നല്‍കാം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി അടുത്തുള്ള ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലോ നല്‍കാമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അട്ടപ്പാടി ഐ.റ്റി.ഡി.പി-0924 254382, സീനിയര്‍ സൂപ്രണ്ട് മുക്കാലി എം.ആര്.എസ്്- 9847745135, പ്രിന്‍സിപ്പാള്‍ ഇ.എം.ആര്.എസ് അഗളി – 8281230461, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അഗളി-6282026874, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പുതൂര്‍-8301863310, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷോളയൂര്‍-8907514501