Palakkad
സ്റ്റാഫ് സെലക്ഷന് കമ്മിഷന് പരീക്ഷാ പരിശീലനം
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കായി നടത്തുന്ന സ്റ്റാഫ് സെലക്ഷന് കമ്മിഷന് കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ ഡിസംബര്‍ 15 ന് വൈകിട്ട് അഞ്ചിനകം ചിറ്റൂര്‍ സി.ഡി.സി.യില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണം. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്ട്രേഷന് സ്ലിപ്പ് നിര്‍ബന്ധമാണെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8749072388, 04923 224297