Uncategorized

നവ കേരള സദസ്സിന് ലഭിച്ചത് വൻ ജനപിന്തുണ : ആന്റണി ജോൺ എം.എൽ.എ

കോതമംഗലം മണ്ഡലതല നവകേരള സദസ്സിന് വൻ ജനപിന്തുണയാണ് ലഭിച്ചതെന്ന് ആന്റണി ജോൺ എം.എൽ.എ പറഞ്ഞു. പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോതമംഗലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പൗരാവലിയാണ് നവകേരള സദസ്സ് വേദിയിൽ അണിനിരന്നത്.

കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ കോതമംഗലത്ത് വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നത്. നാടിന്റെ വലിയ ആവശ്യമായിരുന്ന തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസിന്റെ ആദ്യ റീച്ച് പൂർത്തിയായി. രണ്ടാം ഘട്ടം അതിവേഗം പുരോഗമിക്കുകയാണ്. ദേശീയപാത വികസനവും മലയോര ഹൈവേയുമെല്ലാം കോതമംഗലത്തിന്റെ ഭാവി വികസനത്തിന്‌ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close