Uncategorized

ലിറ്റിൽ കൈറ്റ്‌സ് അവാർഡിന് ഡിസംബർ 1 വരെ അപേക്ഷിക്കാം

* മികച്ച ലിറ്റിൽ കൈറ്റ്‌സ് ക്ലബിന് രണ്ട് ലക്ഷം രൂപ അവാർഡ്

* ജില്ലാതല മികവിന് പ്രത്യേക അവാർഡുകൾ

കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ രൂപീകരിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിൽ നിന്ന് 2022-23, 23-24 വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഡിസംബർ ഒന്നു വരെ ദീർഘിപ്പിച്ചു. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്ക് യഥാക്രമം 2,00,000, 1,50,000, 1,00,000 രൂപയും പ്രശസ്തി പത്രവും ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്ക് യഥാക്രമം 30,000, 25,000, 15,000 രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകും.

ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിൽ (എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ) മൂന്ന് ബാച്ചുകളും 2023 – 24 അധ്യയന വർഷത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് അപേക്ഷ നൽകാം. www.kite.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഫോർമാറ്റിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും അതത് ജില്ലാ കോ-ഓർഡിനേറ്റർമാർക്കാണ് നൽകേണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close