Uncategorized

നവകേരള സദസ്സിന് വിപുലമായ പങ്കാളിത്തം ജില്ലയില്‍ അരലക്ഷം പേരെത്തി

# ജില്ലയില്‍ 18823 പരാതികള്‍
# പരാതികള്‍ക്ക് അതിവേഗ പരിഹാരം
#പരാതികളും അപേക്ഷകളും അപ് ലോഡ് ചെയ്തു തുടങ്ങി
#മാതൃകയായി ഹരിതചട്ടം

ജില്ലയില്‍ മൂന്ന് നിയോജക മണ്ഡലങ്ങളിലായി നടന്ന നവകേരള സദസ്സില്‍ വിപുലമായ പങ്കാളിത്തം. കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി നിയോജക മണ്ഡലങ്ങളിലായി അരലക്ഷത്തോളം ആളുകളാണ് നവകേരള സദസ്സിലെത്തിയത്. പ്രതികൂലമായ കാലാവസ്ഥയെയും വകവെക്കാതെയാണ് ജനങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിന്റെ ഭാഗമായത്. അയ്യായിരം മുതല്‍ ഏഴായിരം വരെ പേര്‍ക്കിരിക്കാന്‍ കഴിയുന്ന സീറ്റുകളാണ് നവകേരള സദസ്സിന്റെ പ്രത്യേക പന്തലുകളില്‍ സജ്ജീകരിച്ചിരുന്നത്. ഇതിനെയെല്ലാം മറികടന്ന് പൊതുജനങ്ങള്‍ എത്തിയതോടെ മൈതാനങ്ങളെല്ലാം ജനനിബിഢമായി മാറി. ഓരോ മണ്ഡലങ്ങള്‍ക്ക് കീഴിലുള്ള തദ്ദേശ സ്ഥാപന പരിധിയില്‍ നിന്നും പ്രത്യേകം വാഹനങ്ങള്‍ സജ്ജീകരിച്ചും പരിപാടി നടക്കുന്നതിന്റെ മണിക്കൂറകള്‍ക്ക് മുമ്പേ ആളുകളെത്തിയിരുന്നു. തോട്ടം മേഖലകള്‍ കര്‍ഷക തൊഴില്‍ മേഖലകള്‍ തുടങ്ങി  സമൂഹത്തിന്റെ നാനാമേഖലകളില്‍ നിന്നുമുള്ള ജനപങ്കാളിത്തം നവകേരള സദസ്സിനെ ശ്രദ്ധേയമാക്കി. നവകേരള സദസ്സിന്റെ മുന്നോടിയായി കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാതയോഗവും ക്ഷണിക്കപ്പെട്ട അതിഥികളാല്‍ സമ്പന്നമായിരുന്നു. ഇരുന്നൂറോളം പേരെയാണ് നവകേരള സദസ്സ് പ്രഭാതയോഗത്തിലേക്ക് പ്രത്യേകമായി ക്ഷണിച്ചത്. പതിമൂന്നുപേര്‍ മുഖ്യമന്ത്രിയുമായുളള നേരിട്ടുള്ള സംവാദത്തില്‍ പങ്കാളികളായി. വിവിധ വിഷയങ്ങളില്‍ പങ്കുവെച്ച അഭിപ്രായങ്ങളും ക്ഷണിതാക്കളില്‍ നിന്നും എഴുതി വാങ്ങിയ അഭിപ്രായങ്ങളും ക്രോഡീകരിച്ച് നവകേരള സദസ്സിനോടനുബന്ധിച്ച് രൂപം കൊടുക്കുന്ന സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം.നവകേരള സദസ്സിന്റെ ഭാഗമായി മൂന്ന് നിയോജക മണ്ഡലങ്ങളിലും സ്വാഗതസംഘം രൂപീകരിക്കുകയും ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ കൃത്യമായ ഏകോപനവും നവകേരള സദസ്സിന്റെ വിപുലമായ നടത്തിപ്പിന് ഊര്‍ജ്ജം പകര്‍ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close