Uncategorized
കൊട്ടാരക്കരയില്‍ ഇന്‍ഡ്യന്‍ ബാങ്ക് ലോണ്‍മേള ; 4.61 കോടിരൂപയുടെ വായ്പകള്‍ക്ക് ശുപാര്‍ശ.
പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സും ഇന്‍ഡ്യന്‍ ബാങ്കും സംയുക്തമായി കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപമുള്ള കല്യാണി ഇവന്റ്സില്‍ സംഘടിപ്പിച്ച വായ്പ്പാനിര്‍ണയ ക്യാമ്പില്‍ 4.61 കോടി രൂപയുടെ വായ്പകള്‍ക്ക് ശുപാര്‍ശ നല്കി. 41 പ്രവാസി സംരംഭങ്ങള്‍ക്കായാണ് തുക ലഭിക്കുക. നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്.ഇ.എം പദ്ധതിപ്രകാരമാണ് വായ്പകള്‍ അനുവദിക്കുക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നമുറയ്ക്ക് വായ്പ ലഭ്യമാക്കും.
ഇന്‍ഡ്യന്‍ ബാങ്ക് സോണല്‍ മാനേജര്‍ സാം സമ്പത്ത് ഉദ്ഘാടനം ചെയ്തു. ഇന്‍ഡ്യന്‍ ബാങ്ക് ചീഫ് മാനേജര്‍ ശ്രീലത, നോര്‍ക്ക റൂട്ട്സ് അസിസ്റ്റന്റ് മാനേജര്‍ ജെന്‍സി ജോസി, ബീന, ഷിജി, മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.