Uncategorized

ആകാശം തൊട്ട ആഗ്രഹ സാഫല്യം; സര്‍ക്കാരിന് നന്ദി…

കുട്ടിക്കാലം മുതലുള്ള ആഗ്രഹം സാഫല്യത്തിന് കൂടെ നിന്ന സര്‍ക്കാരിന് നന്ദി പറഞ്ഞ് മുഖാമുഖം വേദിയില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലെ ആദ്യ എയര്‍ ഹോസ്റ്റസ് കണ്ണൂര്‍ ആലക്കോട് കാവുംകുടി കോളനിയിലെ ഗോപിക ഗോവിന്ദന്‍. പട്ടിക  വിഭാഗത്തിന്റെ ശാക്തികരണത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന ഉന്നതി പദ്ധതിയിലൂടെയാണ് ഗോപിക ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍സ് കസ്റ്റമര്‍ സര്‍വീസ് കോഴ്‌സ് പാസായി എയര്‍ഹോസ്റ്റസ് ജോലിയില്‍ പ്രവേശിച്ചത്. പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ എയര്‍ ഹോസ്റ്റസ് ആകണം എന്നായിരുന്നു ഗോപികയുടെ സ്വപ്നം.ആഗ്രഹിച്ച ജോലിയിലേക്കെത്താന്‍ സാമ്പത്തിക ബുദ്ധിമുട്ടടക്കം നിരവധി തടസ്സങ്ങള്‍ ഗോപികയുടെ ജീവിതത്തില്‍ വില്ലനായി. കണ്ണൂര്‍ എസ് എന്‍ കോളേജിലെ ഡിഗ്രി പഠനത്തിന് ശേഷമാണ് സര്‍ക്കാരിന്റെ ഉന്നതി പദ്ധതിയെ ക്കുറിച്ച് അറിയുന്നതും അപേക്ഷിക്കുന്നതും. വയനാട് ഡ്രീംസ്‌കൈ ഏവിയേഷന്‍ കോളേജില്‍ സര്‍ക്കാര്‍ സ്േകാളര്‍ഷിപ്പോടെ ഒരു വര്‍ഷത്തെ ഡിപ്ലോമ പാസ്സായ ഗോപിക ഇപ്പോള്‍ ഒന്നര വര്‍ഷമായി അറിയപ്പെടുന്ന വിമാനക്കമ്പനിയില്‍ ക്യാബിന്‍ ക്രൂ ആയി ജോലി ചെയ്യുന്നു.’സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള പദ്ധതികള്‍ ഇനിയും തുടരണം. പലര്‍ക്കും ഈ പദ്ധതികളെ കുറിച്ച് അറിവ് ഉണ്ടാകുന്നില്ല. ഞാന്‍ പോലും അറിഞ്ഞത് അവസാന ഘട്ടത്തിലാണ്. കൂടാതെ സാമ്പത്തിക സഹായമടക്കമുള്ള അനുകൂല്യങ്ങള്‍ കൃത്യമായി അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന പരിശോധന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും ഇനിയും ഇതുപോലുള്ള ഫലപ്രദമായ പദ്ധതികളിലൂടെ പട്ടിക വിഭാഗങ്ങളുടെ ഉന്നമനം സാധ്യമാക്കണമെന്നും മുഖാമുഖം പരിപാടിയില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥിയായെത്തിയ ഗോപിക പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close