Kottayam

ഏറ്റുമാനൂരിലെ കോട്ടയം മെഡിക്കൽ കോളജ് കുടുംബാരോഗ്യകേന്ദ്രം ഒ.പി, അത്യാഹിത വിഭാഗം ബ്ലോക്കിന്റെ നിർമാണം അന്തിമഘട്ടത്തിൽ

കോട്ടയം: ഏറ്റുമാനൂരിലെ കോട്ടയം മെഡിക്കൽ കോളജ് കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ.പി, അത്യാഹിത വിഭാഗം ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. പ്ലംബിംങ്, ഇലക്ട്രിക്കൽ ജോലികളാണ് ഇനി പൂർത്തീകരിക്കാനുള്ളത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് നിർമാണ ഉദ്ഘാടനം നിർവഹിച്ചത്.രണ്ടു നിലകളിലായി 9188 ചതുരശ്രയടി വരുന്ന കെട്ടിടം ദേശീയ ആരോഗ്യ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2.78 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്. താഴത്തെ നിലയിൽ നാല് ഒ.പി. കേന്ദ്രം, അത്യാഹിത വിഭാഗം, മൈനർ ഒ.ടി, ഡ്രസ്സിംങ് റൂം, നഴ്സിംഗ് സ്റ്റേഷൻ, കുത്തിവെപ്പ് മുറി, നെബുലൈസേഷൻ മുറി, ശൗചാലയം, ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേകം സജ്ജീകരിച്ച ശൗചാലയങ്ങൾ എന്നിവ ഉണ്ടായിരിക്കും. ഒന്നാംനിലയിൽ ഹൗസ് സർജൻമാരുടെ ഡ്യൂട്ടി മുറി, ലോബി ഹാൾ, ഇ- ഹെൽത്ത് റൂം എന്നിവയും ഒരുക്കിയിട്ടുണ്ട്. നിലവിൽ 400 രോഗികൾ ദിനംപ്രതി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close