National News

ഡെസേർട്ട് നൈറ്റ്

2024 ജനുവരി 23 ന് ഇന്ത്യൻ വ്യോമസേനാ (IAF), ഫ്രഞ്ച് എയർ ആൻഡ് സ്‌പേസ് ഫോഴ്‌സും (FASF), യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (UAE) വ്യോമസേനയുമായി ചേർന്ന് ഡെസേർട്ട് നൈറ്റ് അഭ്യാസം നടത്തി. ഫ്രഞ്ച് പങ്കാളിത്തത്തിൽ റഫേൽ യുദ്ധവിമാനവും മൾട്ടി റോൾ ടാങ്കർ ട്രാൻസ്‌പോർട്ടും ഉൾപ്പെട്ടപ്പോൾ, യുഎഇ വ്യോമസേനയുടെ എഫ്-16നും അഭ്യാസത്തിൽ പങ്കെടുത്തു. യുഎഇയിലെ അൽ ദാഫ്ര വ്യോമസേനാ ആസ്ഥാനത്ത് നിന്നാണ് ഈ വിമാനങ്ങൾ പ്രവർത്തിച്ചത്. IAF സംഘത്തിൽ Su-30 എം കെ ഐ, എം ഐ ജി-29, ജാഗ്വാർ, എ ഡബ്ലിയൂ എ സി എസ്‌, സി-130-ജെ, എയർ-ടു-എയർ റീഫ്യൂല്ലർ വിമാനം എന്നിവ ഉൾപ്പെടുന്നു. ഇന്ത്യൻ എഫ്‌ഐആറിലെ അഭ്യാസം അറബിക്കടലിന് മുകളിലൂടെയാണ് നടത്തിയത്. ഇന്ത്യയ്ക്കുള്ളിലെ താവളങ്ങളിൽ നിന്നാണ് ഐഎഎഫ് വിമാനങ്ങൾ പ്രവർത്തിച്ചത്.

മൂന്ന് വ്യോമസേനകൾ തമ്മിലുള്ള സഹവർത്തിത്വവും പരസ്പര പ്രവർത്തനക്ഷമതയും വർധിപ്പിക്കുക എന്നതായിരുന്നു ഡെസേർട്ട് നൈറ്റിന്റെ പ്രധാന ലക്ഷ്യം. അഭ്യാസത്തിനിടയിലെ ഇടപെടലുകൾ പങ്കാളികൾക്കിടയിൽ പ്രവർത്തനപരമായ അറിവുകളും അനുഭവങ്ങളും മികച്ച സമ്പ്രദായങ്ങളും കൈമാറാൻ സഹായിച്ചു. ഇത്തരം അഭ്യാസങ്ങൾ ഐഎഎഫിന്റെ കഴിവ് പ്രകടിപ്പിക്കുന്നതിനൊപ്പം മേഖലയിൽ വളരുന്ന നയതന്ത്ര, സൈനിക ഇടപെടലുകളെ സൂചിപ്പിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close