National News

നീതി ആയോഗ് പേപ്പർ പ്രകാരം കഴിഞ്ഞ 9 വർഷത്തിനിടെ 24.82 കോടി ജനങ്ങൾ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെട്ടു; ഓരോ ഇന്ത്യക്കാരനും സമൃദ്ധമായ ഭാവി ഉറപ്പാക്കാനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി രേഖപ്പെടുത്തി

സർവതോന്മുഖമായ വികസനത്തിനും ഓരോ ഇന്ത്യക്കാരനും സമൃദ്ധമായ ഭാവി ഉറപ്പാക്കുന്നതിനുമായി തുടർന്നും പ്രവർത്തിക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവർത്തിച്ചു. ബഹുമുഖ ദാരിദ്ര്യത്തെക്കുറിച്ച് നീതി ആയോഗ് ഇന്ന് പുറത്തിറക്കിയ ചർച്ചാ പേപ്പറിനെക്കുറിച്ചുള്ള തൻ്റെ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം. 

2005-06 മുതൽ #MPI യിൽ ഇന്ത്യ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയെന്നും, 2013-14 ലെ 29.17% ൽ നിന്ന് 2022-23 ൽ 11.28% ആയി, 17.89% ൻ്റെ കുറവുണ്ടായെന്നും പേപ്പറിൽ പറയുന്നു. അതിന്റെ ഫലമായി, കഴിഞ്ഞ 9 വർഷത്തിനിടെ 24.82 കോടി ജനങ്ങൾ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെട്ടു.


എക്‌സിൽ പ്രധാനമന്ത്രി മോദി പോസ്റ്റ് ചെയ്തു: “വളരെ പ്രോത്സാഹജനകമാണിത്. എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയെ മുന്നോട്ട് കൊണ്ടുപോകുന്നതിലും നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ പരിവർത്തന മാറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും ഉള്ള ഞങ്ങളുടെ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു. സർവതോന്മുഖമായ വികസനത്തിനും ഓരോ ഇന്ത്യക്കാരനും സമൃദ്ധമായ ഭാവി ഉറപ്പാക്കുന്നതിനും ഞങ്ങൾ തുടർന്നും പ്രവർത്തിക്കും.”

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close