Palakkad

ബാലികാ ദിനത്തിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സംവാദം സംഘടിപ്പിച്ചു

അന്താരാഷ്ട്ര ബാലികാദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും വനിതാ ശിശു വികസന ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗ്ലൈഡ് 2023-ദി വിന്നിങ് വേ എന്ന തീമില്‍ ലീഡര്‍ ഫ്രം എ ജന്‍ഡര്‍ പെര്‍സ്‌പെക്ടീവ് എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു.

കാണിക്കമാത കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രശ്മി കൃഷ്ണ, ശ്രീയ സുരേഷ് എന്നിവര്‍ ഒന്നാം സ്ഥാനവും പി.എം.ജി മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ എം. ശ്യാമ, ആയുഷ് രാജ്, ആര്‍ച്ച ദാസ് എന്നിവര്‍ രണ്ടാം സ്ഥാനവും നേടി.

പാലക്കാട് കോട്ടയുടെ സമീപം നടന്ന പരിപടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, വനിതാ വുമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.എസ് ലൈജു, വനിതാ പോലീസ് സ്റ്റേഷന്‍ സി.ഐ മേരി സുപ്രഭ, വുമണ്‍ സെല്‍ എസ്.ഐ സോഫിയ, കൗണ്‍സിലറായ ഡോ. പ്രീത തോമസ്, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

വെണ്ണക്കര ഗവ ഹൈസ്‌കൂള്‍, പിരായിരി പുളിയപറമ്പ് എച്ച്.എസ്.എസ്., പാലക്കാട് കര്‍ണ്ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാണിക്കമാത കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലക്കാട് പി.എം.ജി. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുതുപ്പരിയാരം സി.ബി.കെ.എം.എച്ച്.എസ്.എസ്., പാലക്കാട് ബിഗ് ബസാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലക്കാട് ഗവ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്നായി രണ്ട് വിദ്യാര്‍ത്ഥികള്‍ വീതം 20 പേര്‍ സംവാദത്തില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close