Wayanad

‘വോട്ടുറപ്പ് ‘: ബോധവത്ക്കരണവുമായി സ്വീപ്

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് എന്നിവയുടെ നേതൃത്വത്തില്‍ മീനങ്ങാടി മടൂര്‍ കോളനിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയില്‍ ‘വോട്ടുറപ്പ്’ തെരഞ്ഞെടുപ്പ് ബോധവത്കരണം നടത്തി. ബോധവത്ക്കരണത്തിന്റെ ഭാഗമായി വോട്ടിങ് യന്ത്രം പരിചയപ്പെടുത്തി വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നല്‍കി. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ ചെട്ട്യലത്തൂര്‍ കോളനിയിലെ പണിയ, കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കും ബോധവത്ക്കരണം നല്‍കി. പരിപാടിയില്‍ എല്ലാവരും വോട്ട് ചെയ്യുമെന്ന് പ്രതിജ്ഞ എടുത്തു. ഇലക്ടറല്‍ ലിറ്ററസി ക്ലബ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ് രാജേഷ് കുമാര്‍ ബോധവത്ക്കരണ ക്യാമ്പയിന് നേതൃത്വം നല്‍കി. ഹാരിസ് നെന്മേനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വീപ് അസിസ്റ്റന്റുമാരായ റസല്‍, ഡെല്‍ന, ഫൈസല്‍, കീര്‍ത്തി, ബിബിന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close