THRISSUR

നവകേരളത്തിനായ് കുന്നംകുളവും: വികസന സെമിനാര്‍ സംഘടിപ്പിച്ചു

കുന്നംകുളം നിയോജകമണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി കിലയുടെ നേതൃത്വത്തില്‍ ‘നവകേരളത്തിനായ് കുന്നംകുളവും’ എന്ന വിഷയത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ നാട് നേടിയ വികസന നേട്ടങ്ങളെ ഉറപ്പിക്കുകയും നാടിനെ പുതിയ കാലത്തേക്ക് സജ്ജമാക്കുകയും ചെയ്യണമെന്ന് ഡോ. ജോയ് ഇളമണ്‍ അഭിപ്രായപ്പെട്ടു. ദ്രവ മാലിന്യ സംസ്‌കരണം, സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ കുന്നംകുളം മാതൃക തീര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുന്നംകുളം ടൗണ്‍ഹാളില്‍ സംഘടിപ്പച്ച സെമിനാര്‍ എ.സി. മൊയ്തീന്‍ എംഎല്‍എ ക്രോഡീകരിച്ചു. പ്രാദേശിക സര്‍ക്കാരിന് പിന്തുണ നല്‍കി പദ്ധതി വികസനം നടപ്പാക്കണമെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. കില ഫാക്കല്‍ട്ടി രേണുകുമാര്‍ വിഷയാവതരണം നടത്തി. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, ചൊവ്വന്നൂര്‍ ബിഡിഒ കെ.എം. വിനീത്, മണ്ഡലം കോര്‍ഡിനേറ്റര്‍ എസ്. ഹരീഷ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഭക്ഷ്യ സുരക്ഷയും മുന്‍കരുതലുകളും (കൃഷി, ക്ഷീരവികസനം, ഫിഷറീസ്, മൃഗസംരക്ഷണം മുതലായവ), തൊഴില്‍ വ്യവസായം വാണിജ്യം, ആരോഗ്യവും വിദ്യാഭ്യാസവും, വനിത ശിശുവികസനം, ടൂറിസം, പശ്ചാത്തല മേഖല, ജലവിഭവം, കുടിവെള്ളം, ശുചിത്വം, കല കായികം സാംസ്‌ക്കാരികം,

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനം, എന്നീ വിഷയമേഖലകളെ അടിസ്ഥാനപ്പെടുത്തി ഗ്രൂപ്പ് ചര്‍ച്ച നടത്തി. സെമിനാറില്‍ കുന്നംകുളം നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ പ്രയോജനത്തെ സംബന്ധിച്ചും നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തി.

റിസോഴ്‌സ് പേഴ്‌സണ്‍സ് ഡോ. ഉഷറാണി, സി. ചന്ദ്രന്‍, വി.ജി. ശശികുമാര്‍, കെ.കെ. ചന്ദ്രന്‍, കെ.ജി. രാധാകൃഷ്ണന്‍, മദനന്‍ മോഹന്‍, അനിത ബാബുരാജ്, വി.വി. സുധാകരന്‍, കെ.ബി. ബാബു കുമാര്‍, ഡോ. ദിലീപ് കുമാര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നയിച്ചു. വികസന സെമിനാറില്‍ ഉയര്‍ന്നുവന്ന കുന്നംകുളത്തിന്റെ വികസന കാഴ്ചപ്പാട് ഡിസംബര്‍ 4 ന് നടക്കുന്ന കുന്നംകുളം നിയോജക മണ്ഡലം നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close