THRISSUR

നവകേരള സദസ്സ്; മണലൂരിൽ കലാവിരുന്ന് നടത്തി

നവകേരള സദസ്സിനോടനുബന്ധിച്ച് മണലൂർ നിയോജക മണ്ഡലത്തിൽ ഗ്രന്ഥശാലകളുടെ നേതൃത്വത്തിൽ പഴയ പാട്ടുകളുടെ ആലാപനവും നവകേരള പ്രഭാഷണങ്ങളും കവി അരങ്ങും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം
മുരളി പെരുനെല്ലി എംഎൽഎയും കവിയരങ്ങ് ഉദ്ഘാടനം ഗാന രചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനും  നിർവഹിച്ചു. 

നവകേരള നിർമ്മിതിയ്ക്കായി കലാകാരന്മാരെ ഒത്ത് ചേർത്ത് സർഗാത്മക വേദിയാണ് വെങ്കിടങ്ങ് നെഹ്രു പാർക്കിൽ ഒരുക്കിയത്. 
ചടങ്ങിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതി വേണുഗോപാൽ, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ചാന്ദിനി വേണു, പഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്ത ഭാസി, ശ്രീദേവി ജയരാജൻ, എം.കെ. സദാനന്ദൻ, കെ.എ. വിശ്വഭരൻ, വത്സൻ പാറന്നൂർ, ജനപ്രതിനിധികൾ, സബ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close