THRISSUR

സൗജന്യ എല്‍ ഡി ക്ലാര്‍ക്ക് പരിശീലനം

കോര്‍പ്പറേഷന്‍ 2023 – 24 വര്‍ഷത്തില്‍ പട്ടികജാതി ക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ സ്ഥിരം താമസക്കാരായ പട്ടികജാതി വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്ക് സൗജന്യ പിഎസ്സി പരിശീലനം നല്‍കുന്നു. ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, പിഎസ്സി രജിസ്റ്റര്‍ ചെയ്ത സാക്ഷ്യപത്രം, യോഗ്യത സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം നവംബര്‍ 10 നകം കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. ഫോണ്‍: 0487 2422202.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close