THRISSUR

എടവിലങ്ങിലെ പൊതു കുളങ്ങളില്‍ മത്സ്യ വിത്ത് നിക്ഷേപിച്ചു

ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി എടവിലങ്ങ് ഗ്രാമ പഞ്ചായത്തിലെ പൊതു കുളങ്ങളില്‍ മത്സ്യ വിത്ത് നിക്ഷേപിച്ചു. മത്സ്യവിത്ത് നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതന്‍ നിര്‍വഹിച്ചു.നിലവില്‍ മത്സ്യകൃഷിക്ക് അനുയോജ്യമായ പൊതുകുളങ്ങളെയാണ് ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഏകദേശം 800 കരിമീന്‍ മത്സ്യക്കുഞ്ഞുങ്ങളെയാണ് എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ മൂന്ന് പൊതുകുളങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ളത്. സെന്റിന് മുപ്പത് എണ്ണം എന്ന തോതില്‍ പൊയ്യ അഡാക്കില്‍ നിന്നുമാണ് കരിമീന്‍ മത്സ്യക്കുഞ്ഞുങ്ങളെ പദ്ധതിയ്ക്കായി ലഭ്യമാക്കിയത്. പൊതു കുളങ്ങളിലെ മത്സ്യകൃഷി പരിപാലനത്തിനായി അതാത് വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ജനകീയ സമിതികളുടെ കൂട്ടായ്മയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ് കോരുച്ചാലില്‍ അധ്യക്ഷത വഹിച്ചു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഇ ബി സുമിത പദ്ധതി വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷാഹിന ജലീല്‍, ബിന്ദു രാധാകൃഷ്ണന്‍, എം ആര്‍ കൈലാസന്‍, വാര്‍ഡ് മെമ്പര്‍മാരായ ഗിരീഷ് കുമാര്‍, ജോസ്മി ടൈറ്റസ്, ഹരിദാസ്, സുബിത, ആശാലത, പി കെ സന്തോഷ്, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ലീന തോമസ്, മത്സ്യക്കുളം സംരക്ഷണ സമിതി ഭാരവാഹികള്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, മത്സ്യ കര്‍ഷകര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close