THRISSUR

യൂത്ത് കോ-ഓര്‍ഡിനേറ്ററെ ആദരിച്ചു

ഇരിങ്ങാലക്കുട ടാണ ജങ്ഷന് സമീപം മറീന ആശുപത്രിക്ക് അടുത്തുള്ള പെട്രോള്‍ പമ്പില്‍ ആത്മഹത്യക്ക് ശ്രമിച്ച കാട്ടൂര്‍ സ്വദേശി ഷാനവാസിനെ രക്ഷിക്കാനായി പമ്പിലെ ജീവനക്കാരോടൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തിയ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഇരിങ്ങാലക്കുട നഗരസഭ യൂത്ത് കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന വിനു ഡേവിസിനെ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണ തേജ ആദരിച്ചു. സിവില്‍ ഡിഫന്‍സ് അക്കാദമി ഡയറക്ടര്‍ അരുണ്‍ ഭാസ്‌കര്‍, ഫയര്‍ ഫോഴ്‌സ് ഓഫീസ് ജീവനക്കാരനായ പ്രജീഷ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ സി.ടി സബിത, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ടീം കേരള അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close