JOB NEWSPalakkad

സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 19 ന്

ജില്ലയില്‍ എലമെന്ററി/ സെക്കന്‍ഡറി വിഭാഗം സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു ജനുവരി 19 ന് രാവിലെ പത്തിന് ബി.ആര്‍.സി പറളി(ജി.യു.പി.എസ് എടത്തറ)യില്‍ നടത്തും. എലമെന്ററി വിഭാഗത്തിന് ഡിപ്ലോമ ഇന്‍ സ്പെഷ്യല്‍ എഡ്യുക്കേഷനാണ് യോഗ്യത. സെക്കന്‍ഡറി വിഭാഗത്തില്‍ ബി.എഡ് സ്പെഷ്യല്‍ എഡ്യുക്കേഷന്‍/ ജനറല്‍ ആന്‍ഡ് ഡിപ്ലോമ ഇന്‍ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, ഐ.ആര്‍.സി.ഐ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും ഒരു പകര്‍പ്പും രണ്ട് ഫോട്ടോയും സഹിതം ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ടെത്തണമെന്ന് ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491-2505995

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close