THRISSUR

ലോക്സഭാ തിരഞ്ഞെടുപ്പ്: നിരീക്ഷണം ശക്തമാക്കണമെന്ന് ചെലവ് നിരീക്ഷകൻ

ചാലക്കുടി മണ്ഡലത്തിലെ അവലോകന യോഗം ചേർന്നു

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിരീക്ഷണം ശക്തിപ്പെടുത്തണമെന്ന് ചാലക്കുടി ലോക് സഭാ മണ്ഡലം ചെലവ് വിഭാഗം നിരീക്ഷകൻ അരവിന്ദ് കുമാർ സിംഗ്. ചാലക്കുടി മണ്ഡലത്തിലെ ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശ്നങ്ങൾ സൃഷ്ടിക്കാതെ സമാധാനപരമായി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് കേരളം. ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കണം. എന്തെങ്കിലും ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഫോണിൽ വിളിച്ചോ നിരീക്ഷകനെ നേരിട്ടോ വിവരം അറിയിക്കണം. വിമാനത്താവളം, മണ്ഡലം അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് എക്സ്പെൻഡിച്ചർ ഒബ്സർവർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close