THRISSUR

ലഹരിമുക്ത ഭവനം പദ്ധതി ഉദ്ഘാടനം ചെയ്തു 

എക്‌സൈസ് വിമുക്തി മിഷന്റെയും കുടുംബശ്രീയുടെയും ഡ്രീം പ്രോജെക്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ ”ലഹരിമുക്ത ഭവനം” പദ്ധതി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍മാരുടെയും കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍മാരുടെയും എക്‌സൈസ് വിമുക്തി ഓഫീസര്‍മാരുടെയും സംയുക്ത പ്രവര്‍ത്തനങ്ങളിലൂടെ ഓരോ വീടുകളിലേക്കും ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം.

ആദ്യഘട്ടമെന്ന നിലയില്‍ ”ലഹരി നിയമവും ശിക്ഷയും” ലഹരി ഉപയോഗം – പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളില്‍ കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കും കൗണ്‍സിലര്‍മാര്‍മാര്‍ക്കും പരിശീലനം നല്‍കി. തൃശ്ശൂര്‍ സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എസ്. ഷാനവാസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.സി നിര്‍മ്മല്‍ അധ്യക്ഷനായി. ഡ്രീം പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഫെമി സെബാസ്റ്റ്യന്‍, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ ഡോ. യു. മോനിഷ എന്നിവര്‍ പദ്ധതി  വിശദീകരണം നടത്തി. വിമുക്തി ജില്ലാ മാനേജരും അസി. എക്‌സൈസ് കമ്മീഷണറുമായ പി.കെ സതീഷ്, വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ ഷഫീഖ് യൂസഫ് എന്നിവര്‍ പരിശീലന സെഷനുകള്‍ നയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close