THRISSUR

ജി എസ് ടി യൂസിങ് ടാലി കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

കൊടകര ബ്ലോക്ക് പഞ്ചായത്ത് 2023-24 ജനകീയ ആസൂത്രണ പദ്ധതിയിലെ നൈപുണ്യ വികസന പരിശീലന പരിപാടിയായ ‘വൈജ്ഞാനിക’ യുടെ ഭാഗമായി ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനുമായി ചേര്‍ന്ന് മൂന്ന് മാസം ദൈര്‍ഘ്യമുള്ള ജി എസ് ടി യൂസിങ് ടാലി കോഴ്‌സ് നടത്തുന്നു. 75 ശതമാനം സൗജന്യ നിരക്കില്‍ നടത്തുന്ന പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഫെബ്രുവരി ആദ്യ ആഴ്ച്ചയില്‍ പരിശീലനം ആരംഭിക്കും. കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ള പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ ജനുവരി 30 ന് 5 മണിക്ക് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍: 0487 2751462.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close