Malappuram

അറിയിപ്പുകൾ

സാഗരമാല നൈപുണ്യ വികസന പദ്ധതി: യുവതികൾക്ക് അപേക്ഷിക്കാം

കേന്ദ്ര തുറമുഖ-ഷിപ്പിങ്-ജലപാത മന്ത്രാലയവും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരള സർക്കാറും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന സാഗരമാല നൈപുണ്യ വികസന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട്, തൃശൂർ, മലപ്പുറം ജില്ലയിലുള്ള 18നും 30നും ഇടയിലുള്ള യുവതികള്‍ക്ക് അപേക്ഷിക്കാം. ആറുമാസ ദൈർഘ്യമുള്ള ലോജിസ്റ്റിക്സ് വെയർഹൗസ് പാക്കർ, അഞ്ചുമാസത്തെ ഇലക്ട്രോണിക്സ് ആൻഡ് ഹാർഡ് വയർ, പി.സി.ബി അസംബ്ലി ഓപ്പറേറ്റർ എന്നിവയാണ് കോഴ്സുകൾ. ഫോൺ: 9219965821.

————–

അപേക്ഷാ തീയതി നീട്ടി

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ഈമാസം ആരംഭിക്കുന്ന വിവിധ കോഴ്സുകളുടെ അപേക്ഷ സ്വീകരിക്കുന്ന തീയതി ജനുവരി 31 വരെ നീട്ടി. ഗവ.അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് ഇൻ വേഡ് പ്രോസ്സസിങ്, സർട്ടിഫിക്കറ്റ് ഇൻ ഡറ്റാ എൻട്രി ഓപ്പറേറ്റർ, സർട്ടിഫിക്കറ്റ് ഇൻ ഡെസ്‌ക് ടോപ്പ് പബ്ലിഷിങ്, സർട്ടിഫിക്കറ്റ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിങ് എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമിന് ആറുമാസവും, സർട്ടിഫിക്കറ്റ് കോഴ്സിന് മൂന്നു മാസവുമാണ് കാലാവധി. http://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി അപേക്ഷിക്കാം. ജില്ലയിലെ പഠന കേന്ദ്രങ്ങൾ: നാഷണൽ സർവീസ് സൊസൈറ്റി പെരിന്തൽമണ്ണ (ഫോൺ: 9847610871), മലപ്പുറം കുടുംബശ്രീ (ഫോൺ: 94006610925, 8078447495), നാഷണൽ കോ-ഒപ്പറേറ്റീവ് അക്കാദമി വളാഞ്ചേരി (ഫോൺ: 0494 2971300), ഹിദായത്തുൽ മുസ്‌ലിമീൻ യത്തീംഖാന സംഘം മലപ്പുറം (ഫോൺ: 0483 2766243, 9447418623).

—————–

വിവരങ്ങൾ സമർപ്പിക്കണം

ജില്ലാ സൈനികക്ഷേമവകുപ്പിൽ നിന്നും പ്രതിമാസ ധനസഹായം (എം.എഫ്.എ) ലഭിക്കുന്ന വിമുക്തഭടന്മാർ/വിമുക്തഭട വിധവകൾ എന്നിവർ അവരുടെ അവിവാഹിതരായ/വിധവകളായ പെണ്‍മക്കളുടെ വിവരങ്ങൾ ജനുവരി 15ന് മുമ്പായി ജില്ലാ സൈനികക്ഷേമ ഓഫീസിൽ സമർപ്പിക്കണം. ഫോൺ:0483 2734932

——————

പരിശീലനം നല്‍കുന്നു

കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ലാബ് അസിസ്റ്റന്റ് /പ്രോക്യൂർമെന്റ് അസിസ്റ്റന്റുമാർക്കായി കോഴിക്കോട് ബേപ്പൂർ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. ജനുവരി 29, 30 തിയതികളിലാണ് പരിശീലനം. രജിസ്ട്രഷൻ ഫീസ് 20. ആധാർ കാർഡിന്റെ കോപ്പി പരിശീലന സമയത്ത് ഹാജരാക്കേക്കണം. താത്പര്യമുള്ളവർ ജനുവരി 24ന് വൈകീട്ട് അഞ്ചിന് മുമ്പായി 0495 2414579 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം

———————-

‘മാർക്കറ്റ് മിസ്റ്ററി’ വർക്ക് ഷോപ്പ്

മാർക്കറ്റിങ് മേഖലയിൽ പ്രാവീണ്യം നേടാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ്(കെ.ഐ.ഇ.ഡി) മൂന്നുദിവസത്തെ ”മാർക്കറ്റ് മിസ്റ്ററി’ വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. ജനുവരി 23 മുതൽ 25 വരെ കളമശ്ശേരിയിലെ കെ.ഐ.ഇ.ഡി ക്യാംപസിൽ വെച്ചാണ് പരിശീലനം.

എം.എസ്.എം.ഇ മേഖലയിലെ സംരംഭകർ/ എക്സിക്യൂട്ടീവ്സ് എന്നിവർക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender/ൽ ജനുവരി 18ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 04842532890, 2550322, 7994903058.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close