Thiruvananthapuram

നേമം താലൂക്ക് ആശുപത്രിയിൽ 30 കോടിയുടെ വികസന പദ്ധതി

നേമം താലൂക്ക് ആശുപത്രിക്ക് 30 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നേമം താലൂക്ക് ആശുപത്രിയുടെ മുഖച്ഛായ മാറ്റുന്ന തരത്തിലുള്ള രണ്ട് കെട്ടിട സമുച്ചയങ്ങളാണ് പദ്ധതിയിലൂടെ നിർമിക്കുന്നത്.

നബാർഡ്  ധനസഹായത്തോടെ 22.24 കോടി രൂപ ചെലവാക്കി ആറ് നിലകളുള്ള കെട്ടിടവും എൻ.എച്ച്.എം-ന്റെ ധനസഹായത്തോടെ 8 കോടി രൂപ ചെലവാക്കി നിർമിക്കുന്ന 3 നില കെട്ടിടവും ഉൾപ്പെട്ടുന്നതാണ് പദ്ധതി.

മുപ്പത്തയ്യായിരം ചതുരശ്രയടി വിസ്തീർണത്തിലുള്ള കെട്ടിടമാണ് നബാർഡ് ധനസഹായത്തിൽ പണിയുന്നത്. പാർക്കിംഗ്, എക്‌സ്-റേ, മെഡിക്കൽ ഗ്യാസ്, ഒബ്‌സർവേഷൻ റൂം, ലാബ്, നഴ്‌സിംഗ് സ്റ്റേഷനുകൾ, ഒ.പി. മുറികൾ, വെയിറ്റിംഗ് ഏരിയ, ഫാർമസി, സ്റ്റോർ, അൾട്രാ സൗണ്ട് സ്‌കാനിംഗ്, ഒഫ്താൽ യൂണിറ്റ്, ദന്തൽ യൂണിറ്റ്, ആർ.ഒ. പ്ലാന്റ്, ഐ.പി. വാർഡുകൾ, ഐസലോഷൻ വാർഡുകൾ, ജനറൽ വാർഡുകൾ, ഒഫ്താൽമിക് ഓപ്പറേഷൻ തിയേറ്റർ, ജനറൽ ഓപ്പറേഷൻ തിയേറ്റർ, റിക്കവറി റൂം, പോസ്റ്റ് ഒ.പി. വാർഡ്, മെഡിക്കൽ ഐ.സി.യു. തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തിനുള്ളത്.

എൻ.എച്ച്.എം. ധനസഹായത്തോടെ നിർമിക്കുന്ന കെട്ടിടത്തിൽ പാർക്കിംഗ്, ട്രെയിനേജ്, റിസപ്ഷൻ, രജിസ്‌ട്രേഷൻ, പ്രൊഡ്യൂസർ, പ്ലാസ്റ്റർ റൂം, കൺസൾട്ടിംഗ് റൂമുകൾ, ഇ.സി.ജി. റൂം, എമർജൻസി ഓപ്പറേഷൻ തിയേറ്റർ, ഡയാലിസിസ് റൂം, സ്‌നാക്ക് ബാർ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും. പതിനാറായിരം ചതുരശ്ര അടി വിസ്തീർണമാണ് കെട്ടിടത്തിനുള്ളത്.

ദിവസേന ആയിരത്തിലേറെ രോഗികൾ ആശ്രയിക്കുന്ന നേമം താലൂക്ക് ആശുപത്രിയിൽ പദ്ധതി പൂർത്തീകരണത്തോടെ അടിസ്ഥാന സൗകര്യ മേഖലയിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നും സമയബന്ധിതമായി ഈ നിർമാണം പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close