Uncategorized

എക്സൈസ് വകുപ്പിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം

2023-24 ക്രിസ്തുമസ്സ് പുതുവത്സരഘോഷ വേളകളിൽ ജില്ലയിൽ അബ്കാരി കുറ്റകൃത്യങ്ങൾ വർദ്ധിക്കുവാനുള്ള സാദ്ധ്യത കണക്കിലെടുത്ത് എക്സൈസ് വകുപ്പ് തൃശ്ശൂർ അയ്യന്തോളിലുള്ള ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ കാര്യാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ജില്ലാ കൺട്രോൾ റൂമും, താലൂക്ക് തലത്തിൽ എല്ലാ എക്സൈസ് സർക്കിൾ ഓഫീസുകളിലും കൺട്രോൾ റൂമുകൾ ഡിസം. 5 മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്.ഷാനവാസ് അറിയിച്ചു. സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ കള്ളക്കടത്ത്, വ്യാജ മദ്യത്തിന്റെ നിർമ്മാണവും, വിതരണവും, തടയൽ എന്നിവയാണ് കൺട്രോൾ റൂം കൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലയിലെ അബ്‌കാരി കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ നേരിട്ടും, പ്രത്യേകം രൂപീകരിച്ച ഇന്റലിജൻസ് ഉദ്യോഗസ്ഥൻമാർ വഴിയും കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്നതിന് 2 സട്രൈക്കിങ്ങ് ഫോഴ്സുകളും, ഹൈവേ പട്രോളിംഗ് ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്. അനധികൃത മാർഗ്ഗങ്ങളിലൂടെ ലഭിക്കുന്ന മദ്യം അപകടകരമാണെന്നും, കാഴ്ച‌ശക്തി നശിപ്പിക്കുന്നത് മുതൽ മരണം വരെ സംഭവിച്ചേക്കാവുന്ന അപകടങ്ങൾക്കിടവരുത്തുമെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ അറിയിച്ചു. അനധികൃത സ്‌പിരിറ്റ് സംസ്ഥാനത്തേക്ക് കടത്തുന്നതായോ, കൈകാര്യം ചെയ്യുന്നതായോ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുന്നവർക്ക് സർക്കാർ തക്ക പ്രതിഫലം നൽകുന്നതാണെന്നും, അത്തരം കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും, കുറ്റകൃത്യങ്ങൾ തടയുന്നതിന് ജനങ്ങളുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പൊതുജനങ്ങൾക്ക് അബ്കാരി കുറ്റകൃത്യം സംബന്ധിച്ച ഏത് പരാതിയും താഴെ പറയുന്ന നമ്പറുകളിൽ വിളിച്ച് അറിയിക്കാവുന്നതാണ്.

സ്റ്റേറ്റ് കൺട്രോൾ റൂം നമ്പർ 0471 2332073.

ജില്ലാ കൺട്രോൾ റൂം നമ്പർ- 0487 2361237. 9447178060/9496002868

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, തൃശ്ശൂർ 9447178060.

അസിസ്റ്റന്റ്റ് എക്സൈസ് കമ്മിഷണർ, തൃശ്ശൂർ – 9496002868.

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഓഫീസ് 9400069582.

തൃശ്ശൂർ സർക്കിൾ ഓഫീസ്- 0487 2327020. 9400069583.

ഇരിങ്ങാലക്കുട സർക്കിൾ ഓഫീസ് – 0480 2832800 / 9400069589.

വടക്കാഞ്ചേരി സർക്കിൾ ഓഫീസ് – 04884-232407 / 9400069585.

വാടാനപ്പിള്ളി സർക്കിൾ ഓഫീസ് -0487 2290005 / 9400069587.

കൊടുങ്ങല്ലൂർ സർക്കിൾ ഓഫീസ് – 0480 28093390 / 9400069591.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close