Kozhikode

അറിയിപ്പുകൾ 

ഗതാഗതം നിരോധിച്ചു 

പുന്നോലിമുക്ക് ഉല്ലാസ് നഗർ ഫീനിക്സ് മുക്ക് ഹരിജൻ കോളനി റോഡിൽ കൽവർട് പ്രവൃത്തി നടക്കുന്നതിനാൽ  പ്രവൃത്തി പൂർത്തിയാകുന്നത് വരെ പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി പി ഐ യു എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. മുതുവനയ്ക്ക് പോകേണ്ട വാഹനങ്ങൾ എലിപ്പറമ്പത്ത് മുക്ക് നിന്നും പുറശ്ശേരി മുക്ക് കുന്നത്തുകരയിൽ നിന്നും മണിയൂർ പി എച്ച് സി വഴി പോകേണ്ടതാണ്. 

ഗതാഗതം നിരോധിച്ചു 

മൂന്നാംകൈ – കരിങ്ങാട് – കൈവേലി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് താഴെകരിങ്ങാട് മുതൽ മേലേകരിങ്ങാട്  വരെ  ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 17 മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് – പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. താഴെ കരിങ്ങാട്  വഴി മേലേകരിങ്ങാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ എൽ. പി. സ്കൂൾ റോഡ് വഴി മേലേകരിങ്ങാടെക്കും തിരിച്ചും പോകേണ്ടതാണ്. 

ഫൈബർ ഒപ്റ്റിക് ടെക്നോളജി കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു 

കെൽട്രോൺ നടത്തുന്ന മൂന്ന് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫൈബർ ഒപ്റ്റിക് ടെക്നോളജി കോഴ്സിലേയ്ക്ക് കോഴിക്കോട്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ പ്രവേശനം ആരംഭിച്ചു. കോഴ്സിന്റെ കാലാവധി മൂന്ന് മാസം. എസ് എസ് എൽ സി ആണ് അടിസ്ഥാന യോഗ്യത. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മുൻഗണന. ഫോൺ : 9526871584 

ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു

തലശ്ശേരി ഗവ.കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റും പിഎച്ച്ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജനുവരി 22ന് രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 9188900210  

ഡോക്ടർമാരെ നിയമിക്കുന്നു

അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഒ പി സേവനം അനുഷ്ടിക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നു. ജനുവരി 20ന് ഉച്ചക്ക് രണ്ട് മണിക്ക് അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന ഇന്റർവ്യൂവിൽ നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ എത്തിച്ചേരണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ : 0496-2500101, 9496048103 

ഖാദി ബോർഡിൽ ഒറ്റത്തവണ തീർപ്പാക്കൽ ആനുകൂല്യം ജനുവരി  31 വരെ 

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽ നിന്നും സി.ബി.സി./പാറ്റേൺ പദ്ധതി പ്രകാരം വായ്പയെടുത്ത് ദീർഘകാലമായി കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കുടിശ്ശിക തീർപ്പാക്കുന്നതിനായുള്ള അവസരം ജനുവരി 31 വരെ ദീർഘിപ്പിച്ചതായി പ്രോജക്റ്റ് ഓഫീസർ അറിയിച്ചു. നൽകുന്നു. പ്രസ്തുത പദ്ധതി പ്രകാരം വായ്പ എടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാവർക്കും  ഒറ്റത്തവണ തീർപ്പാക്കൽ മുഖേന പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കുകയും പലിശയിൽ ഇളവ് ലഭിക്കുകയും ചെയ്യും. ഫോൺ: 0495 2366156, 9188401612, ഇമെയിൽ : pokzd@kkvib.org.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close