Palakkad

ഡയറി പ്രമോട്ടര്‍: അപേക്ഷ 29 വരെ

ഒറ്റപ്പാലം ക്ഷീര വികസന യൂണിറ്റില്‍ 2023-24 വാര്‍ഷിക പദ്ധതി തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി  ഡയറി പ്രമോട്ടര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി പാസായിരിക്കണം. 18-45 ആണ് പ്രായപരിധി. കൃഷിപ്പണി, കഠിനാധ്വാനം മുതലായവ ചെയ്യുന്നതിനുള്ള ശാരീരികശേഷി ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 8000 രൂപ. അപേക്ഷകര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നവംബര്‍ 29 ന് വൈകിട്ട് അഞ്ചിനകം ക്ഷീരവികസന യൂണിറ്റ് ഓഫീസില്‍ നല്‍കണം.
അപേക്ഷകരുടെ പട്ടിക നവംബര്‍ 30 ന് പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പ്രസിദ്ധീകരിക്കും. ഡിസംബര്‍ ആറിന് രാവിലെ പത്തിന് അഭിമുഖം നടത്തും. പങ്കെടുക്കുന്നവര്‍ രേഖകളുടെ അസലുമായി പരിശോധനക്ക് എത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടണ ം. ഫോണ്‍: 0491-2505137

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close