Uncategorized

പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ പ്രഭാത ഭക്ഷണം പദ്ധതി ആരംഭിച്ചു പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു

പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ എല്‍.പി, യു.പി സ്‌കൂള്‍ കുട്ടികള്‍ക്കായി നടപ്പാക്കുന്ന പ്രഭാത ഭക്ഷണം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നെല്ലിമേട് ജി.എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ച് ദിവസങ്ങളില്‍ ഇഡ്ഡലി, ഉപ്പുമാവ്, ഇടിയപ്പം എന്നിങ്ങനെ വിവിധ തരം ഭക്ഷണമാണ് കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കി നല്‍കുന്നത്. എല്‍.പി, യു.പി വിഭാഗങ്ങളില്‍ 535 കുട്ടികളാണ് പഞ്ചായത്തിലുള്ളത്. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ അധ്യക്ഷയായ പരിപാടിയില്‍  നെല്ലിമേട് എല്‍.പി സ്‌കൂള്‍ എച്ച്.എം ഗുണലക്ഷ്മി, മറ്റ് സ്‌കൂളുകളിലെ പ്രധാനധ്യാപകരായ ലത, പ്രശാന്തിനി, ജീജ, കൃഷ്ണവേണി, വിവിധ വാര്‍ഡുകളിലെ മെമ്പര്‍മാര്‍, പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത്, മറ്റ് അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close