Uncategorized

അറിയിപ്പുകൾ 

ഗതാഗതം നിരോധിച്ചു 

കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട കള്ളന്തോട്  കൂളിമാട് റോഡ് നവീകരണവുമായി ബന്ധപെട്ടു കള്ളന്തോട്  നിലവിലുള്ള പഴയ ഓവ് പാലം പുതുക്കി പണിയുന്നതിനായി ഡിസംബർ 21 മുതൽ പ്രവൃത്തി തീരുന്നത് വരെ പ്രസ്തുത ഭാഗത്ത് വാഹന ഗതാഗതം നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് – പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കള്ളന്തോട്  നിന്ന് കൂളിമാട് ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ കട്ടാങ്ങൽ – പാലക്കാടി – എരിമല റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്.

പോലീസിൽ കൗൺസലർ നിയമനം
    
സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാ സെല്ലിലും 42 വനിതാ കൗൺസലർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2024  ജനുവരി മുതൽ മൂന്നുമാസത്തേയ്ക്കാണ് നിയമനം. എം.എസ്.ഡബ്ള്യു, സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, കൗൺസലിംഗ്, സൈക്കോതെറാപ്പി എന്നിവയിൽ പി.ജി.ഡിപ്ലോമ എന്നിവയിൽ ഒരു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 20നും 50 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഡിസംബർ 22ന് മുൻപ് അതത് ജില്ലാ പോലീസ് മേധാവിമാർക്ക് നൽകണം. സംസ്ഥാന വനിതാസെല്ലിലെ നിയമനത്തിന് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ, സ്റ്റേറ്റ് വിമൻ ആന്റ് ചിൽഡ്രൻ സെൽ, കണ്ണേറ്റുമുക്ക്, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 0471 2338100. ഇ-മെയിൽ:spwomen.pol@kerala.gov.in

ടെണ്ടറുകൾ ക്ഷണിച്ചു

2023-24 സാമ്പത്തിക വർഷം വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കോഴിക്കോട് റൂറൽ കാര്യാലയത്തിന്, കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിലേക്കായി മത്സരാധിഷ്ഠിത ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി : ഡിസംബർ 29 നു രാവിലെ 12.30 വരെ. ടെണ്ടറുകൾ അന്നേ ദിവസം ഉച്ചക്ക് 2.30നു തുറക്കുന്നതാണ്. ടെണ്ടറുകൾ ഒട്ടിച്ച സീൽ ചെയ്ത കവറിൽ സമർപ്പിക്കേണ്ടതും കവറിന് പുറത്ത് “വാഹനം വാടകയ്ക്ക് എടുക്കുന്നതിനുള്ള ടെണ്ടർ” എന്ന് രേഖപ്പെടുത്തേണ്ടതുമാണ്. ഫോൺ : 0495 2966305 

ടെണ്ടർ ക്ഷണിച്ചു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വികസന ഓഫീസർ നിർവഹണം നടത്തുന്ന പട്ടികജാതി വിഭാഗം കലാകാരന്മാർക്ക് വാദ്യ ഉപകരണ വിതരണം എന്ന പദ്ധതിക്കായി ചെണ്ട(ഇടംതല,വലംതല),ഇലത്താളം, തകിൽ എന്നിവ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്ന് മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ ഡിസംബർ 29ന് ഉച്ചക്ക് 3 മണി വരെ വിതരണം ചെയ്യുന്നതാണ്. ഡിസംബർ 30ന് ഉച്ചക്ക് മൂന്ന് മണി വരെ ടെണ്ടർ സ്വീകരിക്കുന്നതാണ്. അന്നേ ദിവസം ഉച്ചക്ക് 3.30ന് ടെണ്ടർ തുറക്കുന്നതാണ്.
ഫോൺ നമ്പർ : 9188920080,9447048178  

ദർഘാസുകൾ ക്ഷണിച്ചു

ബേപ്പൂർ – ചാലിയം പൂലിമുട്ടിന്‌ സമീപം പുഴയിലും കടലിലുമായി തുറമുഖ വകുപ്പ്‌ സ്ഥാപിച്ചിട്ടുള്ള മാർക്കിംഗ്‌ ഫ്ളോട്ടുകളിൽ റിഫ്‌ളക്റ്റിംഗ്‌ ലൈറ്റുകൾ സ്ഥാപിക്കുന്നതിന്‌ മത്സര സ്വഭാവമുള്ള മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസിന്റെ പുറം കവറിൽ “ദർഘാസ്‌ നമ്പർ: സി1-4707/2022 “മാർക്കിംഗ്‌ ഫ്ളോട്ടുകളിൽ റിഫ്ളക്റ്റിംഗ്‌ ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ദർഘാസ്‌” എന്ന്‌ രേഖപ്പെടുത്തിയിരിക്കണം. നിർദ്ദിഷ്ട ദർഘാസുകൾ ഡിസംബർ 22ന്‌ ഉച്ചയ്ക്ക്‌ ഒരു മണിക്ക്‌ മുമ്പായി ബേപ്പൂർ പോർട്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.  അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക്‌  ദർഘാസുകൾ തുറക്കുന്നതാണ്‌. ഫോൺ : 0495 2414863  

സർട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഗവൺമെന്റ് അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് ഇൻ വേഡ് പ്രോസ്സസിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഡേറ്റാ എൻട്രി ഓപ്പറേറ്റർ, സർട്ടിഫിക്കറ്റ് ഇൻ ഡെസ്ക് ടോപ്പ് പബ്ലിഷിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് എന്നീ കോഴ്സുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമിന് ആറുമാസവും, സർട്ടിഫിക്കറ്റ് കോഴ്സിന് മൂന്നു മാസവുമാണ് കാലാവധി. കോണ്ടാക്ട് ക്ലാസ്സുകളും പ്രോജക്ട് വർക്കും പഠനപരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. 18 വയസ്സിനു മേൽ പ്രായ മുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : 2023 ഡിസംബർ 31. 

ഫിസിഷ്യൻ നിയമനം 

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് ഫിസിഷ്യൻ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിൻറെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഡിസംബർ 23നു വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി  അപേക്ഷ സമർപ്പിക്കണം.

സർട്ടിഫിക്കറ്റ് കോഴ്സ് 

മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ് വിഷയത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ 2024 ജനുവരി ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ആറുമാസം ദൈർഘ്യമുള്ള കോഴ്സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പ്രസ്തുത കോഴ്സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. സ്കൂൾ അധ്യാപകർ, സ്പെഷ്യൽ എജ്യുക്കേറ്റർമാർ, സൈക്കോളജിസ്റ്റ്, എജ്യുക്കേഷണൽ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. വിശദവിവരങ്ങൾ www.srccc.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ഡിസംബർ 31.

നിർമാണ പ്രവൃത്തികൾക്ക് അപേക്ഷ ക്ഷണിച്ചു

വയനാട് വികസന പാക്കേജ്, ആസ്പിരേഷണൽ ജില്ല എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തി ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ നിർമാണ പ്രവൃത്തികൾ പി.എം.സി. ആയി ഏറ്റെടുത്ത് നടത്തുന്നതിനായി താൽപര്യപത്രം ക്ഷണിച്ചു. കാപ്പിസെറ്റ് പ്രീ മെട്രിക് ഹോസ്റ്റൽ കെട്ടിട നിർമ്മാണം, പ്രിയദർശിനി ടീ എസ്റ്റേറ്റിന്റെ വിവിധ യൂണിറ്റുകളിൽ വീടുകളും ഓഫീസ് കെട്ടിടവും നിർമ്മാണം, മാനന്തവാടി ഗവ.കോളേജിന് ഓഡിറ്റോറിയം കം ഇൻഡോർ സ്റ്റേഡിയം നിർമ്മാണം, നല്ലൂർനാട് ഗവ.ട്രൈബൽ ക്യാൻസർ സെന്ററിന് കെട്ടിട നിർമ്മാണം എന്നിവയാണ് പ്രവൃത്തികൾ. താൽപര്യമുള്ള ഏജൻസികൾ ഡിസംബർ 20 ന് രാവിലെ 11 നകം ജില്ലാ പ്ലാനിംഗ് ഓഫീസിൽ ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 04936202251.

ബോധവത്കരണ ക്ലാസ്

പരമാവധി 50 ലക്ഷം രൂപ വരെ അടങ്കൽ തുക വരുന്ന വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 35 ശതമാനം വരെ സബ്സിഡി നൽകുന്ന പ്രധാന മന്ത്രിയുടെ തൊഴിൽ ദായക പദ്ധതിയെക്കുറിച്ച്(പി.എം.ഇ.ജി.പി) അവബോധം നൽകുന്നതിന് കേരള ഖാദി ഗ്രാമ വ്യവസായ ബോർ
ഡ് ഡിസംബർ 18 ന് രാവിലെ 10 മണിക്ക്  ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഇം.എം.എസ് ഹാളിൽ  ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഖാദി ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ, ബാങ്ക് പ്രതിനിധികൾ എന്നിവർ ബോധവത്കരണ ക്ലാസ് നയിക്കും. വ്യവസായ സംരംഭങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്ന ഏവർക്കും സൗജന്യമായി നടത്തപ്പെടുന്ന സെമിനാറിൽ പങ്കെടുക്കാമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close