Wayanad

എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധനയിൽ സ്കുളിന് പിഴ ചുമത്തി

മാലിന്യ സംസ്കരണ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കല്‍പ്പറ്റ നഗരസഭയുടെ സഹകരണത്തോടെ നടത്തിയ പരിശോധനയില്‍ മുണ്ടേരി ജി.വി.എച്ച്.എസ് സ്‌കൂളില്‍  പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം കൂട്ടിയിട്ടതായും മാലിന്യങ്ങള്‍ അശാസ്ത്രിയമായി  കത്തിച്ചതായും കണ്ടെത്തിയതിനെ തുടർന്ന് 5000 രൂപ പിഴ ചുമത്തി. 2023 കേരള പഞ്ചായത്തി രാജ് ഭേദഗതി  ഓര്‍ഡിനന്‍സ്, ഖര മാലിന്യ ചട്ടം 2016 പ്രകാരമാണ് പിഴ ചുമത്തിയത്. മാലിന്യമുക്ത നവ കേരളം ക്യാമ്പിയിനിന്റെ ഭാഗമായി തദ്ദേശഭരണ വകുപ്പ് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കേരള പഞ്ചായത്ത് – മുനിസിപ്പാലിറ്റി നിയമഭേദഗതി  ഓര്‍ഡിനന്‍സ്  അനുസരിച്ചാണ്  ജില്ലയില്‍ പരിശോധന ശക്തമാക്കുന്നത്. മാലിന്യം തരംതിരിച്ച് കൈമാറാതിരിക്കൽ, യൂസര്‍ഫീ നല്‍കാത്തത്, പരിസരം വൃത്തിയായി സൂക്ഷിക്കാതിരിക്കൽ എന്നിവയ്ക്ക്  1000 രൂപ മുതല്‍ 10000 രൂപ വരെ പിഴ ഈടാക്കും. പൊതുസ്ഥലങ്ങള്‍, ജലാശയങ്ങളിലേക്ക് മലിന ജലം ഒഴുകിവിട്ടാല്‍ 5000 രൂപ മുതല്‍ 50000 രൂപ വരെയും പിഴ നല്‍കണം. കടകള്‍, വാണിജ്യ സ്ഥാപനങ്ങളുടെ പരിസരം വൃത്തിയായി സൂക്ഷിക്കാതിരുന്നാല്‍ 5000 രൂപയും ജലാശയങ്ങളില്‍ വിസര്‍ജ്ജന വസ്തുക്കൾ, മാലിന്യങ്ങൾ ഒഴുക്കിയാല്‍ 10000 രൂപ മുതല്‍ 50000 രൂപ വരെയും പിഴ ഈടാക്കും. എന്‍ഫോഴ് സ്‌മെന്റ്  ടീം ലീഡര്‍ ഷൈനി ജോര്‍ജ്, എന്‍ഫോഴ്‌സ്‌മെന്റ്  ടീം അംഗങ്ങളായെ കെ.എ തോമസ്,  കെ.ബി നിധി കൃഷ്ണ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.ബിന്ദു മോള്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോബിച്ചന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close