Palakkad

ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ 15 നകം നല്‍കണം

മലബാര്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍നിന്നും ബാങ്ക് മുഖേന പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ കൈപ്പറ്റി വരുന്ന എല്ലാ ഗുണഭോക്താക്കളും ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍, മേല്‍വിലാസം, ടെലഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമാക്കിയുള്ള വില്ലേജ് ഓഫീസര്‍/ഗസറ്റഡ് ഓഫീസര്‍/ ബാങ്ക് മാനേജര്‍/ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ ഒപ്പിട്ട ‘ലൈഫ് സര്‍ട്ടിഫിക്കറ്റ്’ നവംബര്‍ 15 നകം സെക്രട്ടറി, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്ഫെഡ് കോംപ്ലക്സ്, പി.ഒ എരഞ്ഞിപ്പാലം കോഴിക്കോട് -673006 എന്ന വിലാസത്തില്‍ നല്‍കണം. നിശ്ചിത തീയതിക്കകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തപക്ഷം തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കണം. 60 വയസില്‍ താഴെയുള്ള കുടുംബ പെന്‍ഷന്‍കാര്‍ പുനര്‍വിവാഹം നടത്തിയിട്ടില്ലെന്ന സാക്ഷ്യപത്രവും നല്‍കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് വര്‍ഷത്തില്‍ ഒറ്റത്തവണ മാത്രം (നവംബര്‍ മാസം) സമര്‍പ്പിച്ചാല്‍ മതിയാകുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04952360720

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close