Palakkad

സേഫ് പദ്ധതി ഗുണഭോക്തൃ സംഗമവും ഒന്നാം ഗഡു വിതരണവും നടന്നു

കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ നേതൃത്വത്തില്‍ സേഫ്(സെക്വര്‍ അക്കൊമൊഡേഷന്‍ ആന്‍ഡ് ഫെസിലിറ്റി എന്‍ഹാന്‍സ്‌മെന്റ്) പദ്ധതി ഗുണഭോക്തൃ സംഗമവും ഒന്നാം ഗഡു വിതരണവും സംഘടിപ്പിച്ചു. 52 ഗുണഭോക്താക്കള്‍ സംഗമത്തില്‍ പങ്കെടുത്തു. ‘ഉയരാം ഒത്തുചേര്‍ന്ന്’ എന്ന മുദ്രാവാക്യമുയര്‍ത്തി ഒക്ടോബര്‍ രണ്ട് മുതല്‍ 16 വരെ പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായാണ് ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചത്. ഗുണഭോക്തൃ സംഗമം കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ് ഉദ്ഘാടനം ചെയ്തു. കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ കെ. സുന്ദരന്‍ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം സി. സോമദാസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം സമീന നൈനാന്‍, എസ്.സി പ്രമോട്ടര്‍ സി. മിഥുന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സേഫ് പദ്ധതി

സുരക്ഷിതവും എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ഭവനങ്ങളൊരുക്കാന്‍ പട്ടികവിഭാഗ കുടുംബങ്ങളെ പര്യാപ്തമാക്കുന്നതിന് പട്ടികജാതി-പട്ടിക വര്‍ഗ വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഭവന പൂര്‍ത്തീകരണ പദ്ധതിയാണ് സേഫ് (സെക്വര്‍ അക്കൊമൊഡേഷന്‍ ആന്‍ഡ് ഫെസിലിറ്റി എന്‍ഹാന്‍സ്‌മെന്റ്) പദ്ധതി. നിലവില്‍ വകുപ്പ് പട്ടികവിഭാഗങ്ങള്‍ക്കായി ഭവന പൂര്‍ത്തീകരണ പദ്ധതി നടപ്പാക്കുന്നുണ്ടെങ്കിലും പൂര്‍ത്തീകരിച്ച വീടുകളില്‍ സുരക്ഷിതമായ മേല്‍ക്കൂര, ശുചിത്വമുള്ള ശൗചാലയം, മികച്ച സൗകര്യങ്ങളുള്ള അടുക്കള, ടൈല്‍ ചെയ്ത തറ, ബലപ്പെടുത്തിയ ചുമര്‍, പ്ലംബിങ്, വയറിങ്, പ്ലാസ്റ്ററിങ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പടുത്താന്‍ വിവിധ തരത്തിലുള്ള തടസങ്ങള്‍ അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സൗകര്യങ്ങളോട് കൂടി ഭവനങ്ങള്‍ പുനരുദ്ധീകരിക്കുന്നതിന് സേഫ് പദ്ധതി നടപ്പലാക്കുന്നത്. എല്ലാ സൗകര്യങ്ങളോടും കൂടിയ സമ്പൂര്‍ണ ഭവനങ്ങളിലേക്കുള്ള മാറ്റമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
2010 ഏപ്രില്‍ ഒന്ന് മുതല്‍ 2017 സെപ്റ്റംബര്‍ 27 വരെ പൂര്‍ത്തീകരിച്ച ഭവനങ്ങളാണ് സേഫില്‍ പരിഗണിക്കുന്നത്. ഒരു  ലക്ഷം രൂപ വരെ വരുമാന പരിധിയുള്ളതും 2010 ഏപ്രില്‍ ഒന്നിന് ശേഷം ഭവന പൂര്‍ത്തീകരണം നടത്തിയിട്ടുള്ളതും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിനോ ഭവന പുനരുദ്ധാരണത്തിനോ ഭവന പൂര്‍ത്തീകരണത്തിനോ ധനസഹായം കൈപ്പറ്റാത്തവരുമാണ് ഗുണഭോക്താക്കള്‍. രണ്ട് ലക്ഷം രൂപയാണ് ഭവന നവീകരണത്തിനായി അനുവദിക്കുന്നത്. ഗഡുക്കളായി 50,000, ഒരു ലക്ഷം, 50,000 രൂപയാണ് നല്‍കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close