Palakkad

ഗതാഗതം ഭാഗികമായി തടസപ്പെടും

പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിലൂടെ (പി.എം.ജി.എസ്.വൈ) നടപ്പാക്കുന്ന മലമ്പുഴ ബ്ലോക്കിലെ പുതുപ്പരിയാരം, മുണ്ടൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട 5.44 കീ.മി നീളം വരുന്ന പൊരിയാനി-കയ്യാറ-അരിമണി-ധോണി റോഡിന്റെ കല്‍വര്‍ട്ട് നിര്‍മാണ പ്രവൃത്തികള്‍ ഇന്ന് (ജനുവരി 17) മുതല്‍ ആരംഭിക്കും. ആയതിനാല്‍ ഈ ഭാഗങ്ങളില്‍ വാഹന ഗതാഗതത്തിന് ഭാഗികമായി തടസം നേരിടാന്‍ സാധ്യതയുണ്ടെന്നും യാത്രക്കാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പാലക്കാട് പി.ഐ.യു, പി.എം.ജി.എസ്.വൈ, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0491-2505448, 9895911613.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close